LiveTV

Live

National

'മോദി എന്നേക്കാള്‍ വലിയ നടന്‍; എനിക്ക് നിങ്ങളുടെ അവാര്‍ഡ് വേണ്ട': പ്രകാശ് രാജ്

'മോദി എന്നേക്കാള്‍ വലിയ നടന്‍; എനിക്ക് നിങ്ങളുടെ അവാര്‍ഡ് വേണ്ട': പ്രകാശ് രാജ്
Summary
മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലംബിക്കുന്ന മൌനത്തില്‍ പ്രതിഷേധിച്ച് തന്റെ ദേശീയ അവാര്‍ഡ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി നടന്‍ പ്രകാശ് രാജ്.

മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലംബിക്കുന്ന മൌനത്തില്‍ പ്രതിഷേധിച്ച് തന്റെ ദേശീയ അവാര്‍ഡ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി നടന്‍ പ്രകാശ് രാജ്. ഡിവൈഎഫ്ഐയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തന്നേക്കാള്‍ വലിയ നടനാണെന്നും അദ്ദേഹം തുറന്നടിച്ചു. ഗൌരിയുടെ കൊലപാതകം സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിച്ച തീവ്ര വലതുപക്ഷക്കാരെയും സംഘ്‍പരിവാര്‍ പ്രവര്‍ത്തകരെയും അദ്ദേഹം നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. തനിക്ക് ലഭിച്ച ദേശീയ അവാര്‍ഡ് പ്രതിഷേധസൂചകമായി തിരിച്ചു നല്‍കുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

'മോദി എന്നേക്കാള്‍ വലിയ നടന്‍; എനിക്ക് നിങ്ങളുടെ അവാര്‍ഡ് വേണ്ട': പ്രകാശ് രാജ്

'ഗൌരിയുടെ കൊലപാതകികളെ പിടികൂടുകയോ പിടികൂടാതിരിക്കുകയോ ചെയ്തേക്കാം. പക്ഷേ അവരുടെ കൊല ആഘോഷമാക്കുന്നതാണ് ഭീതിപ്പെടുന്ന ഒരു കാര്യം. ഗൌരിയുടെ ഘാതകന്‍മാരെ നമുക്ക് കാണാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അവര്‍ ആരാണെന്നും അവര്‍ പിന്തുടരുന്ന ആശയമെന്താണെന്നും നമുക്ക് വ്യക്തമായി അറിയാം. അവരില്‍ പലരേയും മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്. തന്നെ ഇത് ഭീതിപ്പെടുത്തുന്നുണ്ട്. സര്‍ക്കാരില്‍ നിന്നും താന്‍ സ്വീകരിച്ച ദേശീയ അവാര്‍ഡുകള്‍ ഇനിയും സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ തന്നെ ഈ അവാര്‍ഡുകള്‍ സൂക്ഷിച്ചുവെച്ചോളൂ. എനിക്ക് നിങ്ങളുടെ അവാര്‍ഡുകള്‍ വേണ്ട. നല്ല ദിനങ്ങള്‍ വരുമെന്ന് ഇനിയും എന്നോട് പറയരുതെന്നും അദ്ദേഹം പറഞ്ഞു.

'ഞാനൊരു അഭിനേതാവാണ്. നിങ്ങള്‍(മോദി) അഭിനയിക്കുകയാണോ അല്ലയോയെന്ന് എനിക്ക് മനസിലാകും. എന്താണ് യാഥാര്‍ഥ്യം എന്നും എന്താണ് അഭിനയമെന്നും എനിക്ക് അറിയാം. നിങ്ങള്‍(മോദി) എന്നേക്കാള്‍ നല്ല നടനാണ്. എന്താണോ ഏറ്റവും ഭയാനകം, അതാണ് ഇനിയും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗൌരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ഏതു തരം പ്രതിഷേധങ്ങളിലും താന്‍ ഭാഗമാകും. എന്നാല്‍ നിലവില്‍ ഇത്തരം വിഷയങ്ങള്‍ ഏറ്റെടുത്ത് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ തക്ക കഴിവുള്ള നേതാക്കളാരും നമുക്കില്ല. ഇത്തരം വിഷയങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ള നേതാക്കളെയാണ് നമുക്ക് ആവശ്യമെന്നും പ്രകാശ് രാജ് പറഞ്ഞു. കൊല്ലപ്പെട്ട ഗൌരിയുമായി പ്രകാശ് രാജിന് മൂന്നര പതിറ്റാണ്ടിലേറെ പരിചയമുണ്ട്. ഗൌരിയുടെ പിതാവ് പ്രകാശിന്റെ മാര്‍ഗദര്‍ശിയുമായിരുന്നു.