LiveTV

Live

National

വിവാഹമോചനത്തിന് പുനര്‍വിചിന്തന സമയം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

വിവാഹമോചനത്തിന് പുനര്‍വിചിന്തന സമയം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി
Summary
വിവാഹ മോചനം വേണോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ആറ് മാസത്തെ കാലാവധി നല്‍കുന്നത് നിര്‍ബന്ധമല്ലെന്നാണ് കോടതിയുടെ ഉത്തരവ്

നിലവിലെ ഹിന്ദു വിവാഹ മോചന നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. വിവാഹ മോചനം വേണോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ആറ് മാസത്തെ കാലാവധി നല്‍കുന്നത് നിര്‍ബന്ധമല്ലെന്നാണ് കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് എ കെ ഗോയല്‍, യു യു ലളിത് എന്നിവരുടേതാണ് ഉത്തരവ്. കേസിന്‍റെ സ്വഭാവമനുസരിച്ച് പുനര്‍വിചിന്തന കാലാവധി കുടുംബ കോടതിക്ക് തീരുമാനിക്കാം. ഉഭയസമ്മത പ്രകാരമാണ് വിവാഹ മോചനമെങ്കില്‍ നടപടികള്‍ വേഗത്തിലാക്കണം. നടപടികള്‍ക്ക് വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. കക്ഷികള്‍ക്ക് നേരിട്ട് ഹാജരാകാന്‍ പറ്റാത്തതിന്‍റെ കാരണം ന്യായമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കോടതി നടപടികള്‍ക്ക് ഹാജരാകാന്‍ അനുമതി നല്‍കണം.

എട്ട് വര്‍ഷമായി വേര്‍പിരിഞ്ഞു ജീവിക്കുന്ന ദമ്പതികളുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിവാഹ മോചനത്തിന്‍റെ കാലതാമസം ഒഴിവാക്കണമെന്ന് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.