LiveTV

Live

National

സുഹൃത്തുക്കളോട്​ ഇംഗ്ലീഷിൽ സംസാരിച്ചതിന്​ യുവാവിന്​ മർദനം

സുഹൃത്തുക്കളോട്​ ഇംഗ്ലീഷിൽ സംസാരിച്ചതിന്​ യുവാവിന്​ മർദനം
Summary
വരണും സുഹൃത്തും കോണാട്ട്​ പ്ലേസിലെ ഹോട്ടലിൽ വന്നിരുന്നു. ഹോട്ടലിൽ നിന്ന്​ സുഹൃത്തിനോട്​ സംസാരിക്കവെ അഞ്ചുപേരടങ്ങുന്ന സംഘം അടുത്തു വന്ന്​ എന്തിനാണ്​ ഇംഗ്ലീഷിൽ സംസാരിച്ചതെന്ന്​ ചോദിച്ച്​ മർദിക്കുകയായിരുന്നു.

സുഹൃത്തുക്കളോട്​ഇംഗ്ലീഷിൽ സംസാരിച്ചതിന്​ യുവാവിന്​ മർദനം. ഡൽഹിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലാണ്​ സംഭവം. നോയിഡ സ്വദേശി 22കാരനായ വരുൺ ഗുലാതിയാണ്​ മർദനത്തിനിരയായത്​. വരണും സുഹൃത്തും കോണാട്ട്​ പ്ലേസിലെ ഹോട്ടലിൽ വന്നിരുന്നു. ഹോട്ടലിൽ നിന്ന്​ സുഹൃത്തിനോട്​ സംസാരിക്കവെ അഞ്ചുപേരടങ്ങുന്ന സംഘം അടുത്തു വന്ന്​ എന്തിനാണ്​ ഇംഗ്ലീഷിൽ സംസാരിച്ചതെന്ന്​ ചോദിച്ച്​ മർദിക്കുകയായിരുന്നു. അതിനു ശേഷം ഉടനെ ഇവർ വാഹനത്തിൽ കയറിപ്പോയി. എന്നാൽ വാഹന നമ്പർ ​കുറിച്ചുവെച്ച വരുൺ ​െപാലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്​ പ്രതികളിൽ മൂന്നു പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്