LiveTV

Live

National

സോപോറില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

സോപോറില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
Summary
പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു

വടക്കന്‍‍ കശ്മീരിലെ സോപോറില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റമുട്ടലിനൊടുവിലാണ് 2 ഭീകരരേയും സൈന്യം വധിച്ചത്. സോപോറിലെ ചെക്ക് ഇ ബ്രാത്ത് പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.