LiveTV

Live

National

പേരുവിളിച്ചപ്പോള്‍ പ്രതികരിച്ചില്ല, വിദ്യാര്‍ഥിയെ അധ്യാപിക മുഖത്തടിച്ചത് 40ലേറെ തവണ

പേരുവിളിച്ചപ്പോള്‍ പ്രതികരിച്ചില്ല, വിദ്യാര്‍ഥിയെ അധ്യാപിക മുഖത്തടിച്ചത് 40ലേറെ തവണ
Summary
രതിക വി. ജോണ് എന്ന അധ്യാപികയാണ് മൂന്നാം ക്ലാസുകാരനെ അതി ക്രൂരമായി മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തിന് പിന്നാലെ വിദ്യാര്‍ഥിയെ ഇവര്‍ നിലത്ത് വലിച്ചിഴക്കുന്നുമുണ്ട്. 

ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്ന കാരണം പറഞ്ഞ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുറഞ്ഞത് നാല്‍പ്പത് തവണയെങ്കിലും അധ്യാപിക വിദ്യാര്‍ഥിയുടെ മുഖത്തടിച്ചെന്നാണ് വിദ്യാര്‍ഥിയുടെ രക്ഷിതാക്കളും സഹപാഠികളും പറയുന്നു.

ലക്‌നൗവിലെ സെന്റ് ജോണ്‍ വിയാന്നെ സ്വകാര്യ സ്‌കൂളിലാണ് അധ്യാപികയുടെ ക്രൂരത അരങ്ങേറിയത്. ക്ലാസിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. രതിക വി. ജോണ്‍ എന്ന അധ്യാപികയാണ് മൂന്നാം ക്ലാസുകാരനെ അതി ക്രൂരമായി മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തിന് പിന്നാലെ വിദ്യാര്‍ഥിയെ ഇവര്‍ നിലത്ത് വലിച്ചിഴക്കുന്നുമുണ്ട്.

#WATCH Teacher of Lucknow's St. John Vianney High School repeatedly slaps a student for not standing up on attendance call pic.twitter.com/DWlPfLhS1I

— ANI UP (@ANINewsUP) August 31, 2017

സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ കുട്ടിയുടെ മുഖം വീങ്ങിയിരിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് വിവരം അറിയാനായത്. അധ്യാപിക മര്‍ദ്ദിച്ച വിവരം കുട്ടിയുടെ സഹപാഠികളും സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രധാന അധ്യാപകനെ കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തായത്്.

ചിത്രം വരച്ചിരുന്നതിനാലാണ് അധ്യാപിക വിളിച്ചത് കേള്‍ക്കാതിരുന്നതെന്ന് പിന്നീട് വിദ്യാര്‍ഥി വ്യക്തമാക്കി. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപികക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കുട്ടിയെ മര്‍ദ്ദിച്ച അധ്യാപികയെ പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.