LiveTV

Live

National

റാം റഹിം സിങിന്റെ വിധിക്ക് ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ഹരിയാന സര്‍ക്കാര്‍

റാം റഹിം സിങിന്റെ വിധിക്ക് ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ഹരിയാന സര്‍ക്കാര്‍
Summary
സിര്‍സയുള്‍പ്പെടയുള്ള പ്രദേശങ്ങളിലെ നിരോധനാജ്ഞയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചു

റാം റഹിം സിങിന്റെ വിധിക്ക് ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ഹരിയാന സര്‍ക്കാര്‍. സിര്‍സയുള്‍പ്പെടയുള്ള പ്രദേശങ്ങളിലെ നിരോധനാജ്ഞയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. ശിക്ഷ വിധിച്ച സിബിഐ ജഡ്ജിക്കുള്ള സുരക്ഷ ശക്തമാക്കി.

ബലാത്സംഗകേസില്‍ റാം റഹീം സിങിന്റെ ശിക്ഷ വിധി വന്നശേഷം സംസ്ഥാനത്ത് കാര്യമായ സംഘര്‍ഷങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് ഹരിയാന ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അറിയിച്ചത്. സിര്‍സയിലും ഫുല്‍ക്കയിലും ഇന്നലെ വൈകുന്നേരമുണ്ടായ അക്രമസംഭവങ്ങളല്ലാതെ സംസ്ഥാനത്ത് മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍‍ അറിയിച്ചു. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയില്‍ സര്‍ക്കാര്‍ പകല്‍ ഇളവ് അനുവദിച്ചു. അതേസമയം ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്കുള്ള നിരോധനം സിര്‍സയടക്കമുള്ള സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ കൂടി തുടരും. അതിനിടെ ശിക്ഷ വിധിച്ച സിബിഐ ജഡ്ജിക്കുള്ള സുരക്ഷ സര്‍ക്കാര്‍ ശക്തമാക്കി. ഇസഡ് പ്ലസ് സുരക്ഷയാണ് ജഡ്ജിക്ക് ഒരുക്കിയിരിക്കുന്നത്.