LiveTV

Live

National

ഗുർമീത് റാം റഹിം സിങ് കുറ്റക്കാരന്‍

ഗുർമീത് റാം റഹിം സിങ് കുറ്റക്കാരന്‍
Summary
ബലാത്സംഗ കേസില്‍ റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ വിധി തിങ്കളാഴ്ച. ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം

ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേര സച്ച സൌദ തലവന്‍ ഗുർമീത് രാം റഹീം സിങ് കുറ്റക്കാരനെന്ന് പഞ്ച്കുള സിബിഐ പ്രത്യേക കോടതി. 7 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണിത്.
കേസിലെ ശിക്ഷാവിധി 28ന് പ്രസ്താവിക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട റാം റഹീം സിങിനെ റോത്തക് ജയിലിലേക്ക് മാറ്റി.


1999ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.റാം റഹീം സിങ് ആശ്രമത്തില്‍ വെച്ച് 2 അന്തേവാസികളെ ലൈംഗിക പീഢനത്തിനിരയാക്കി എന്ന് വിശദീകരിച്ചുള്ള അന്നത്തെ പ്രധാനമന്ത്രിയായ വാജ്പേയിക്ക് ലഭിച്ച ഊമക്കത്തിനെ തുടര്‍ന്നായിരുന്നു അന്വേഷണങ്ങളുടെ തുടക്കം.കേസ് പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി 2002ല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു.

2017 ആഗസ്റ്റ് 17ന് ആയിരുന്നു അവസാന വാദം നടന്നത്.ഇന്ന് കേസ് പരിഗണിക്കവെ കോടതി മുറിയിലേക്ക് ജഡ്ജിക്കും ജീവനക്കാര്‍ക്കും റാം റഹീം സിങിനും ഓരോ കക്ഷികളുടെയും ഓരോ അഭിഭാഷകര്‍ക്കും മാത്രമായിരുന്നു പ്രവേശന മുണ്ടായിരുന്നത്.വിധി പ്രസ്താവിക്കവെ ഐപിസി 375 പ്രകാരം ലൈഗീക പീഢന കുറ്റം റാം റഹീം സിങ് ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു. ബലാത്സംഗക്കേസില്‍ രാം റഹീമിനെതിരെ പ്രത്യക്ഷ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി.

തുടര്‍ന്നാണ് തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കുമെന്ന് കോടതി പറഞ്ഞത്.ശേഷം സുരക്ഷ ഏറ്റെടുത്ത സൈന്യം റാം റഹീം സിങിന്റെ മന്ദിര്‍ മിലിട്ടറി ക്യാന്പിലെത്തിച്ച ശേഷം റോത്തകിലെ ജയിലിലേക്ക് മാറ്റി.ബലാത്സംഗ കേസിന് പുറമെ വൃഷ്ണച്ഛേദം, മതവകാരം വൃണപ്പെടുത്തല്‍ എന്നീ കേസുകളിലും കുറ്റാരോപിതനാണ് റാം റഹീം സിങ്. 2002ല്‍ മാധ്യപ്രവര്ത്തകനായ രാം ചന്ദര്‍ ചത്രപതിയെ കൊലപ്പെടുത്തിയ കേസിലും ആശ്രമ വാസിയായ രഞ്ജിത്ത് സിങിന്റെ മരണത്തിലും രാം റഹീം സിങ് വിചാരണ നേരിടുന്നുണ്ട്.