LiveTV

Live

National

തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയനാടകം; ദിനകരന്‍ പക്ഷത്തെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയനാടകം; ദിനകരന്‍ പക്ഷത്തെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
Summary
വിശ്വാസം തെളിയിക്കാന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെടണമെന്ന്കാണിച്ച് ഡിഎംകെ ഗവര്‍ണര്‍ക്ക് കത്തു നല്‍കി

തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍. ദിനകരന്‍ പക്ഷത്തെ 16 എം എല്‍ എ മാരെ പോണ്ടിച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എം.എല്‍.എമാരെ രണ്ട് റിസോര്‍ട്ടുകളിലായി പാര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് എം.എല്‍.എമാര്‍ ചെന്നൈയില്‍ തന്നെ തങ്ങിയേക്കും. അതേസമയം അടിയന്തര നിയമസഭായോഗം വിളിച്ച്ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

ഇന്നലെയാണ് അണ്ണാ ഡിഎംകെയിലെ പന്നീര്‍സെല്‍വം വിഭാഗവും പളനിസ്വാമി വിഭാഗവും ലയിച്ചത്. 234 അംഗ സഭയില്‍ 134 എം.എല്‍.എമാരാണ് അണ്ണാഡിഎംകെയ്ക്കുള്ളത്. ജയലളിതയുട‌ മരണശേഷം ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. 233 സീറ്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്‌ത് 117. 19 പേരുടെ പിന്തുണയുണ്ടെന്ന ദിനകരന്‍ പക്ഷത്തിന്റെ അവകാശവാദമാണ് തമിഴ്നാടിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്.