LiveTV

Live

National

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലിന്റെ ഇരയാണ് താനെന്ന്

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലിന്റെ ഇരയാണ് താനെന്ന്
Summary
പഹ്‍ലജ് ഇന്ദു സര്‍ക്കാര്‍ എന്ന സിനിമ മാറ്റങ്ങളില്ലാതെ സെന്‍സര്‍ ചെയ്തുവിടണമെന്ന കേന്ദ്ര ആവശ്യം തള്ളിയതാണ് തന്നെ പുറത്താക്കാന്‍ കാരണംനിഹലാനി

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലിന്റെ ഇരയാണ് താനെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ പഹ്‍ലജ് നിഹലാനി. ഇന്ദു സര്‍ക്കാര്‍ എന്ന സിനിമ മാറ്റങ്ങളില്ലാതെ സെന്‍സര്‍ ചെയ്തുവിടണമെന്ന കേന്ദ്ര ആവശ്യം തള്ളിയതാണ് തന്നെ പുറത്താക്കാന്‍ കാരണം.

പദവിയിലിരിക്കുമ്പോള്‍ പല സിനിമകളുടെ കാര്യത്തിലും കേന്ദ്രം അമിത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നും നിഹലാനി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെയും രാഷ്ട്രീയ പകപോക്കലാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള പുറത്താക്കലെന്നാണ് നിഹലാനിയുടെ വിശദീകരണം.

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലിന്റെ ഇരയാണ് താനെന്ന്

ഇന്ദിരാ ഗാന്ധിയുടെ ജീവിതം പറയുന്ന ഇന്ദു സര്‍ക്കാര്‍ എന്ന സിനിമയിലെ വിവാദ ഭാഗങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് വൈരാഗ്യ കാരണം. സിനിമയില്‍ കത്രിക വയ്ക്കേണ്ടതില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ നിര്‍ദേശം. ഉഡ്താ പഞ്ചാബ് സിനിമക്ക് അനുമതി നിഷേധിക്കണമെന്നും ബജറംഗി ഭായ്ജാന്‍ സിനിമക്ക് പെരുന്നാള്‍ സമയത്ത് പ്രദര്‍ശനാനുമതി നല്‍കരുതെന്നതും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു എന്നും പഹ്ലജ് നിഹലാനി പറഞ്ഞു‍. വിവാദങ്ങളുടെ പര്യായമാണ് സ്മൃതി ഇറാനി. ഏറ്റെടുത്ത എല്ലാ വകുപ്പുകളിലും അവര്‍ വിവാദങ്ങളുണ്ടാക്കി. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കുക എന്നുള്ളത് വലിയ സമ്മര്‍ദ്ദമാണ്. ബോര്‍ഡിനകത്ത് തന്നെ നിരവധി ഇടനിലക്കാരുണ്ട്. ഫിലിം പ്രൊമോക്ക് വരെ കൈക്കൂലി വാങ്ങുന്നവരാണ് പലരും.

പുതുതായി ചുമതല ഏറ്റ പ്രസൂണ്‍ ജോഷി നല്ല മനുഷ്യനാണ്. പക്ഷേ നല്ലതും ചീത്തയുമായ എല്ലാ വിഷയങ്ങളിലും കേന്ദ്രത്തോട് ചേര്‍ന്ന് നിന്നാല്‍ മാത്രമേ സ്ഥാനത്ത് തുടരാനാകൂ എന്നും നിഹലാനി പറഞ്ഞു. കാലാവധി അവസാനിക്കാന്‍ 5 മാസം മാത്രം ശേഷിക്കെയാണ് ഈ മാസം 12ന് നിഹലാനിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.