LiveTV

Live

National

ഗൊരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണത്തിന് കാരണം മസ്തിഷ്കജ്വരമല്ല; ആശുപത്രി രേഖകള്‍ പുറത്ത്

ഗൊരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണത്തിന് കാരണം മസ്തിഷ്കജ്വരമല്ല; ആശുപത്രി രേഖകള്‍ പുറത്ത്
Summary
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞദിവസമുണ്ടായ കുട്ടികളുടെ കൂട്ടമരണത്തിന് കാരണം സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വാദം പൊളിയുന്നു.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞദിവസമുണ്ടായ കുട്ടികളുടെ കൂട്ടമരണത്തിന് കാരണം സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വാദം പൊളിയുന്നു. കുട്ടികള്‍ കൂട്ടത്തോടെ മരിക്കാന്‍ കാരണം മസ്തിഷ്കജ്വരമാണെന്നും ഓക്സിജന്‍ വിതരണം തടസപ്പെട്ടതു കൊണ്ടല്ലെന്നുമുള്ള സര്‍ക്കാര്‍ വാദമാണ് പൊളിഞ്ഞുവീഴുന്നത്.

ഗൊരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണത്തിന് കാരണം മസ്തിഷ്കജ്വരമല്ല; ആശുപത്രി രേഖകള്‍ പുറത്ത്

ബിആര്‍ഡി മെഡിക്കല്‍ കോളജിലെ രേഖഖള്‍ പ്രകാരം ആഗസ്റ്റ് പത്തിനും 12 നുമിടയില്‍ 30 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം കുഞ്ഞുങ്ങളുടെയും മരണകാരണം മസ്തിഷ്കജ്വരമല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. 48 മണിക്കൂറിനിടെ 30 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ അതില്‍ ആറു പേരുടെ മരണത്തിന് മാത്രമാണ് മസ്തിഷ്കജ്വരം കാരണമായത്. ആഗസ്റ്റ് 12 ന് 13 കുട്ടികളാണ് മരിച്ചത്. ഇതില്‍ ഒരാളുടെ മാത്രം മരണകാരണമായിരുന്നു മസ്തിഷ്കജ്വരം. ബാക്കിയുള്ള കുട്ടികളൊക്കെയും ഓക്സിജന്‍ ‍ജീവന്‍ രക്ഷാമാര്‍ഗമായി സ്വീകരിച്ചിരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളായിരുന്നു. ഇതോടെയാണ് സര്‍ക്കാരിന്‍റെ മസ്തിഷ്കജ്വര തിയറി പൊളിയുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ മെഡിക്കല്‍ കോളജിലുണ്ടായ വീഴ്ച മറച്ചുവെക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട നീക്കമാണ് നടത്തിയതെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ പുറത്താക്കിയായിരുന്നു നടപടികളുടെ തുടക്കം. ഇതിന് പിന്നാലെ കഫീല്‍ ഖാനെക്കുറിച്ച് വന്‍ പ്രചരണവും ബിജെപിയുടെ ഐടി സെല്‍ നടത്തി. ഇതിനിടെയാണ് സര്‍ക്കാര്‍ വാദങ്ങള്‍ പൊളിച്ച് ആശുപത്രി രേഖകള്‍ പുറത്തുവന്നത്. ഒരാഴ്ചക്കിടെ 70 കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്.