LiveTV

Live

National

ഗോവയില്‍ ബീഫ് ക്ഷാമം ഉണ്ടാകില്ല; കര്‍ണാടകയില്‍ നിന്ന് ഇറക്കുമതി ചെയ്യും: ബിജെപി മുഖ്യമന്ത്രി

ഗോവയില്‍ ബീഫ് ക്ഷാമം ഉണ്ടാകില്ല; കര്‍ണാടകയില്‍ നിന്ന് ഇറക്കുമതി ചെയ്യും: ബിജെപി മുഖ്യമന്ത്രി
Summary
ഗോവയില്‍ ബീഫിന് ക്ഷാമം നേരിടുകയാണെങ്കില്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

ഗോവയില്‍ ബീഫിന് ക്ഷാമം നേരിടുകയാണെങ്കില്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. നിലവില്‍ സംസ്ഥാനത്ത് അംഗീകൃത വിപണനശാലയായ ഗോവ മീറ്റ് കോംപ്ലക്‌സ് ലിമിറ്റഡ് വഴി 2000 കിലോഗ്രാം ബീഫ് വിതരണം ചെയ്യുന്നുണ്ട്. ബാക്കിയുള്ളത് കര്‍ണാടകയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. നിയമസഭയിലാണ് പരീക്കര്‍ ഇക്കാര്യം പറഞ്ഞത്.

ഗോവ മീറ്റ് കോംപ്ലകിലേക്ക് കശാപ്പിനായി മൃഗങ്ങളെ കൊണ്ടുവരുന്നതിന് ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ണാടകയില്‍ നിന്നും കൊണ്ടുവരുന്ന ബീഫ് മൃഗഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിച്ച് സര്‍ക്കാര്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടെന്നും പരീക്കര്‍ പറഞ്ഞു.