LiveTV

Live

National

ഇന്ത്യയില്‍ പുതിയ ആണവോര്‍ജ യൂണിറ്റുകള്‍ക്ക് മോദി - പുടിന്‍ കൂടിക്കാഴ്ചയില്‍ ധാരണ

ഇന്ത്യയില്‍ പുതിയ ആണവോര്‍ജ യൂണിറ്റുകള്‍ക്ക് മോദി - പുടിന്‍ കൂടിക്കാഴ്ചയില്‍ ധാരണ
Summary
കൂടംകുളം ആണവ നിലയത്തിനായുള്ള അവസാന രണ്ട് യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ചത്.

ഇന്ത്യയില്‍ പുതിയ ആണവോര്‍ജ യൂണിറ്റുകള്‍ ആരംഭിക്കാന്‍ മോദി - പുടിന്‍ കൂടിക്കാഴ്ചയില്‍ ധാരണ. തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനായുള്ള അവസാന രണ്ട് യൂണിറ്റുകളാണ് റഷ്യയുടെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുക. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി.

ഇന്ത്യയില്‍ പുതിയ ആണവോര്‍ജ യൂണിറ്റുകള്‍ക്ക് മോദി - പുടിന്‍ കൂടിക്കാഴ്ചയില്‍ ധാരണ

കൂടംകുളം ആണവ നിലയത്തിനായുള്ള അവസാന രണ്ട് യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ചത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റഷ്യയിലെ ആറ്റംസ് റോയ് എക്സ്പോര്‍ട്ട് കമ്പനിയും ചേര്‍ന്നാണ് ആണവ യൂണിറ്റുകള്‍ നിര്‍മിക്കുക. യൂണിറ്റുകളുടെ നിര്‍മാണത്തിനായി 4.2 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് റഷ്യയില്‍ നിന്ന് ഇന്ത്യക്ക് ലഭിക്കുക. 1,000 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന യൂണിറ്റുകളുടെ നിര്‍മാണം പത്ത് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടുത്ത 20 വര്‍ഷത്തിനിടെ ആണവ നിലയങ്ങളുടെ നിര്‍മാണത്തിനായി സാമ്പപത്തിക സഹായം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിന്‍ പറഞ്ഞു. ഊര്‍ജ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും നരേന്ദ്ര മോദി- വ്ലാദിമര്‍ പുടിന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും ഇന്ത്യയും റഷ്യയും സഹകരിച്ച് പ്രവര്‍ത്തിക്കും. രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ റഷ്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യു എന്‍ സുരക്ഷാ കൌണ്‍സില്‍, എന്‍എസ് ജി അംഗത്വങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കും റഷ്യ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.