LiveTV

Live

National

എന്തോന്ന് ജിഎസ്‍ടി; ആദിത്യനാഥിന്‍റെ ക്ലാസിനിടെ ഉറങ്ങി ബിജെപി എംഎല്‍എമാര്‍

എന്തോന്ന് ജിഎസ്‍ടി; ആദിത്യനാഥിന്‍റെ ക്ലാസിനിടെ ഉറങ്ങി ബിജെപി എംഎല്‍എമാര്‍
Summary
ക്ലാസ് മുറിയില്‍ ചിലപ്പോഴെങ്കിലും വിദ്യാര്‍ഥികള്‍ ഉറങ്ങുന്ന കാഴ്ച കണ്ടിട്ടുണ്ടാകും.

ക്ലാസ് മുറിയില്‍ ചിലപ്പോഴെങ്കിലും വിദ്യാര്‍ഥികള്‍ ഉറങ്ങുന്ന കാഴ്ച കണ്ടിട്ടുണ്ടാകും. എന്നാല്‍ ഗൌരവമേറിയ വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ സാമാജികരാണ് ഉറങ്ങുന്നതെങ്കിലോ ? അതും ഭരണകക്ഷി എംഎല്‍എമാര്‍ തന്നെ ഉറങ്ങിയാലോ ? ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ സഭയിലാണ് ഈ സംഭവം. ജിഎസ്‍ടി വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസംഗിച്ച് തകര്‍ക്കുമ്പോഴാണ് ബോറഡിച്ച് രക്ഷയില്ലാതെ ബിജെപിയുടെ തന്നെ എംഎല്‍എമാര്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത്.