LiveTV

Live

National

ജമ്മുകാശ്മീരില്‍ ബാങ്ക് കൊള്ളയടിക്കല്‍ തുടരുന്നു

ജമ്മുകാശ്മീരില്‍ ബാങ്ക് കൊള്ളയടിക്കല്‍ തുടരുന്നു
Summary
അതിനിടെ പുല്‍വാമയില്‍‌ മറ്റൊരിടത്ത് പോലീസ് വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. കല്ലേറ് ആരോപിച്ച് നേരത്തെ അറസ്റ്റ് ചെയ്ത വിദ്യാര്‍‌ത്ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ

ആഭ്യന്തര സംഘര്‍ഷം തുടരുന്ന ജമ്മുകാശ്മീരില്‍ ബാങ്ക് കൊള്ളയടിക്കല്‍ തുടരുന്നു. എല്ലക്വായ് ദിഹാത്തി ബാങ്കിന്‍റ പുല്‍വാമയിലെ ശാഖയാണ് അജ്ഞാത സംഘം കൊള്ളയടിച്ചത്. 5 ലക്ഷം രൂപ നഷ്ടപെട്ടതായി പോലീസ് അറിയിച്ചു. ഇതേ ബാങ്കിന്‍റെ കുല്‍ഗാമിലെ ശാഖയില്‍ നിന്ന് 65000 രൂപ കഴിഞ്ഞ ദിവസം കൊള്ളയടിച്ചിരുന്നു. അതിനിടെ പുല്‍വാമയില്‍‌ മറ്റൊരിടത്ത് പോലീസ് വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. കല്ലേറ് ആരോപിച്ച് നേരത്തെ അറസ്റ്റ് ചെയ്ത വിദ്യാര്‍‌ത്ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ബലം പ്രയോഗിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.