LiveTV

Live

National

രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍
Summary
നടപ്പാക്കിയത് 13 സംസ്ഥാനങ്ങള്‍ മാത്രം; കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇനിയും ഇത് നടപ്പാക്കിയിട്ടില്ല.

കേന്ദ്രത്തിന്റെ റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമം ഇന്നുമുതല്‍ പൂര്‍ണതോതില്‍ നടപ്പാക്കും. റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടുള്ള നിയമം പക്ഷെ രാജ്യത്തെ 13 സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുവരേയും നടപ്പാക്കിയിട്ടുള്ളത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇനിയും ഇത് നടപ്പാക്കിയിട്ടില്ല.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് ഇതിന് തടയിടാനായി റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമം കൊണ്ടുവന്നത്. കഴിഞ്ഞ മെയ് 1 മുതല്‍ ഭാഗികമായി നടപ്പിലാക്കിയ ബില്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ രാജ്യവ്യാപകമായി നടപ്പാക്കും. പുതിയ നിയമപ്രകാരം വീടോ ഫ്ലാറ്റോ വാങ്ങുനന്നവരില്‍ നിന്ന് ശേഖരിക്കുന്ന തുകയുടെ 70ശമാനം പ്രത്യേക അക്കൌണ്ടില്‍ സൂക്ഷിക്കുകയും ഇത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ വിനിയോഗിക്കാനും പാടുള്ളു. നിര്‍മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്ത നിര്‍മാതാക്കള്‍ക്ക് പിഴയീടാക്കുന്നതുള്‍പ്പടെയുള്ള കര്‍ശന വ്യവസ്ഥകളടങ്ങിയ നിയമം പക്ഷെ രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇതുവരേയും നടപ്പാക്കിയിട്ടുള്ളത്.

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളവും കേന്ദ്ര നിയമം ഇതുവരേയും നടപ്പിലാക്കിയിട്ടില്ല. കേരളത്തില്‍ 2015 ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സംസ്ഥാന റിയല്‍എസ്റ്റേറ്റ് അതോറിറ്റി നിയമത്തിലും കേന്ദ്ര നിയമത്തിലെ പല വ്യവസ്ഥകളും അടങ്ങിയിട്ടുമുണ്ട്. ഈ അതോറിറ്റിയെ പിരിച്ചുവിടാന്‍ നിലവിലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും നടപടികളായിട്ടില്ല. അതിനാല്‍ തന്നെ ഇനിമുതല്‍ ഏത് നിയമം അനുസരിച്ച് റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നകാര്യത്തില്‍ അവ്യക്തത തുടരുകയാണ്.