LiveTV

Live

National

പത്താന്‍കോട്ട് ആക്രമണം: തുടര്‍ നടപടികള്‍ക്കായി കേന്ദ്രം ഉന്നതതല യോഗം ചേര്‍ന്നു

പത്താന്‍കോട്ട് ആക്രമണം: തുടര്‍ നടപടികള്‍ക്കായി കേന്ദ്രം ഉന്നതതല യോഗം ചേര്‍ന്നു
Summary
പത്താന്‍ കോട്ട് ആക്രമണം അന്വേഷിക്കുന്ന ഇന്ത്യന്‍ സംഘത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് മുന്‍ കരാറുകളുടെ ലംഘനമാണെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി...

പത്താന്‍ കോട്ട് ആക്രമണ അന്വേഷണത്തിലും സമാധാന ചര്‍ച്ചകളിലും പാക്കിസ്ഥാന്‍ നിലപാട് കടുപ്പിച്ചതോടെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ കേന്ദ്രത്തില്‍ ഉന്നതതല യോഗംചേര്‍ന്നു. പത്താന്‍ കോട്ട് ആക്രമണം അന്വേഷിക്കുന്ന ഇന്ത്യന്‍ സംഘത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് മുന്‍ കരാറുകളുടെ ലംഘനമാണെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ വിദേശനയത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

ഇന്ത്യയുമായുള്ള സമഗ്ര ഉഭയ കക്ഷി ചര്‍ച്ചകളും സമാധാന നീക്കങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെ പത്താന്‍ കോട്ട് ആക്രമണം അന്വേഷിക്കുന്ന ഇന്ത്യന്‍ സംഘത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പാക്കിസ്ഥാന്‍ ഇന്ത്യയെ ഒദ്യോഗികമായി അറിയിക്കുകയും ചെയ്തു.

എന്നാല്‍ രണ്ട് കാര്യത്തിലും പാകിസ്ഥാന്‍ സ്വീകരിച്ച നിലപാട് മുന്‍ കരാറുകളടെ ലംഘനമാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും കൂടിയാലോചിച്ചു നിശ്ചയിച്ച വിധത്തിലാണു പാക്ക് സംഘം ഇന്ത്യ സന്ദര്‍ശിച്ചത്. ഇതനുസരിച്ച് ഇന്ത്യന്‍ സംഘം പാക്കിസ്ഥാനും സന്ദര്‍ശിക്കേണ്ടതുണ്ടെന്നും വിദ്യേശ കാര്യ മന്ത്രാലയം പ്രസ്തവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ ഉന്നതല യോഗം നടന്നത്. ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, ഐ ബി ഡയറക്ടര്‍, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.