LiveTV

Live

National

കേരള ഹൗസിൽ വിഎസിന് അവഗണന

കേരള ഹൗസിൽ വിഎസിന് അവഗണന
Summary
ദില്ലി കേരള ഹൗസിൽ വിഎസ് അച്യുതാനന്ദന് അവഗണന. പത്ത് ദിവസം മുമ്പ് അറിയിച്ചിട്ടും

ദില്ലി കേരള ഹൗസിൽ വിഎസ് അച്യുതാനന്ദന് അവഗണന. പത്ത് ദിവസം മുമ്പ് അറിയിച്ചിട്ടും വിഎസ് ആവശ്യപ്പെട്ട മുറി അദ്ദേഹത്തിന് നൽകിയില്ല. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ആ മുറി ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം ഒഴിയാൻ വൈകിയതാണ് മുറി നൽകാൻ വൈകിയതിന് കാരണമെന്നാണ് കേരള ഹൗസ് നൽകുന്ന വിശദീകരണം.

സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാനാണ് വിഎസ് ദില്ലിയിലെത്തിയത്. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽ ഉപയോഗിക്കുന്ന 204നമ്പർ മുറി നൽകാതെ 104നമ്പർ മുറിയാണ് വിഎസ് അച്യുതാനന്ദന് കേരള ഹൗസ് അനുവദിച്ചത്. മുറിയിലെത്തിയിട്ടും വിശ്രമിക്കാൻ വിഎസ് കൂട്ടാക്കിയില്ല. 204 നമ്പർ മുറി വിട്ടുകിട്ടാത്തത്തിലുള്ള തന്റെ പ്രതിഷേധം വിഎസ് കേരള ഹൗസ് അധികൃതരെ അറിയിച്ചു. മകൻ അരുൺ കുമാറും വിഎസിനോടൊപ്പമുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുറിയൊഴിഞ്ഞയുടൻ വി എസിന് 204 നമ്പർ മുറി തന്നെ കേരള ഹൗസ് അധികൃതർ നൽകി.