LiveTV

Live

National

വരുണ്‍ ഗാന്ധി ബിജെപിക്കെതിരെ തിരിയുന്നു ?

വരുണ്‍ ഗാന്ധി ബിജെപിക്കെതിരെ തിരിയുന്നു ?
Summary
സുല്‍ത്താന്‍പൂരില്‍ മാത്രമല്ല യുപിയിലുടനീളം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു നിന്നും വിട്ടു നിന്ന വരുണ്‍ ഗാന്ധി ഏറ്റവുമൊടുവില്‍ പാര്‍ട്ടിക്കെതിരെ തിരിയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സുല്‍ത്താന്‍പൂരില്‍ ബിജെപിയുടെ സിറ്റിങ് പാര്‍ലമെന്റംഗം വരുണ്‍ ഗാന്ധിക്കു പകരം തെരഞ്ഞെടുപ്പു പ്രചാരണം നയിച്ചത് മീറത്ത് എംപി രാജേന്ദ്ര അഗര്‍വാള്‍. സുല്‍ത്താന്‍പൂരില്‍ മാത്രമല്ല യുപിയിലുടനീളം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു നിന്നും വിട്ടു നിന്ന വരുണ്‍ ഗാന്ധി ഏറ്റവുമൊടുവില്‍ പാര്‍ട്ടിക്കെതിരെ തിരിയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ സുല്‍ത്താന്‍പൂരില്‍ പക്ഷെ അത്രയെളുപ്പമല്ല പാര്‍ട്ടിക്ക് ഈ അസംബ്‌ളി മത്സരങ്ങള്‍. വരുണ്‍ ഗാന്ധി വലിയ നേതാവാണ്, മറ്റ് മേഖലകളില്‍ തിരക്കിലായതുകൊണ്ടാണ് അദ്ദേഹത്തിന് വരാന്‍ കഴിയാതിരുന്നത്. പക്ഷേ പാര്‍ട്ടിയുടെ മുഴുവന്‍ പ്രവര്‍ത്തരും ഇവിടെയുണ്ട് - രാജേന്ദ്ര അഗര്‍വാള്‍ പറയുന്നു.