LiveTV

Live

National

പഞ്ചാബില്‍ ദേശീയ നേതാക്കളുടെ തരംഗം

പഞ്ചാബില്‍ ദേശീയ നേതാക്കളുടെ തരംഗം
Summary
ത്രികോണമത്സരം നടക്കുന്ന പഞ്ചാബില്‍ ദേശീയ നേതാക്കളെ രംഗത്തിറക്കി രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു.

ത്രികോണമത്സരം നടക്കുന്ന പഞ്ചാബില്‍ ദേശീയ നേതാക്കളെ രംഗത്തിറക്കി രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജലന്ദറിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമൃതസറിലും പ്രചാരണം നടത്തും. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ അമരീന്ദര്‍സിങിനെ ഇന്ന് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ പട്യാലയിലാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‍രിവാള്‍ റോഡ് ഷോ നടത്തുക.