LiveTV

Live

National

മനഃസാക്ഷിയുള്ളവരെ നടുക്കും ഈ ദൃശ്യങ്ങള്‍; ഒന്നരവയസ്സുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം

മനഃസാക്ഷിയുള്ളവരെ നടുക്കും ഈ ദൃശ്യങ്ങള്‍; ഒന്നരവയസ്സുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം
Summary
പടികളില്‍ ഇരുത്തി കുഞ്ഞിന്റെ മുഖത്ത് അടിക്കുന്നതും വാവിട്ട് നിലവിളിക്കുന്ന കുഞ്ഞിനെ പടിയില്‍ നിന്ന് തറയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ശേഷം വലിച്ചിഴച്ച് .....
മനഃസാക്ഷിയുള്ളവരെ നടുക്കും ഈ ദൃശ്യങ്ങള്‍; ഒന്നരവയസ്സുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം

മനഃസാക്ഷിയുള്ള ആര്‍ക്കും ഈ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടു നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല. പിഞ്ചുകുഞ്ഞിനെ ഒട്ടും കരുണയില്ലാതെ സ്വന്തം അമ്മ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും തള്ളിയിടുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുക എന്നത് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കൂടിയാവില്ല. സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയ അമ്മയുടെ ക്രൂരത ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ഡല്‍ഹിയിലെ ഗീത കോളനിയിലെ സിസിടിവിയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. കോളനിയിലെ ശബ്നം എന്ന യുവതിയാണ് ഒന്നരവയസ്സു പ്രായം മാത്രമുള്ള സ്വന്തം കുഞ്ഞിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. പടികളില്‍ ഇരുത്തി കുഞ്ഞിന്റെ മുഖത്ത് അടിക്കുന്നതും വാവിട്ട് നിലവിളിക്കുന്ന കുഞ്ഞിനെ പടിയില്‍ നിന്ന് തറയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ശേഷം വലിച്ചിഴച്ച് തറയിലിട്ട് ചവിട്ടുന്നുമുണ്ട് ശബ്ന. ക്രൂരത കണ്ടുനില്‍ക്കാനാവാതെ മറ്റൊരു സ്ത്രീ വന്ന് ശബ്നത്തെ തടയുന്നതും ദൃശ്യങ്ങളില്‍ കാണാം.

തന്റെ മരുമകള്‍ നിരന്തരം കുഞ്ഞിനെ മര്‍ദ്ദിക്കുന്നുവെന്ന് കാണിച്ച് ശബ്നത്തിന്റെ ഭര്‍തൃമാതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്ന് ശബ്നത്തിന്റെ ഭര്‍തൃമാതാവ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്.

ശബ്നത്തിന് ഈ കുഞ്ഞിനെ കൂടാതെ ആറുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞും മൂന്നു വയസ്സ് പ്രായമുള്ള ഒരാണ്‍കുഞ്ഞും വേറെയുണ്ട്. നവംബര്‍ 14 ന് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് തെളിവിനായി ഹാജരാക്കിയിരിക്കുന്നത്.