LiveTV

Live

National

ഭീകരതക്കെതിരെ ശക്തമായ നിലപാടുമായി ഹാര്‍ട്ട് ഓഫ് ഏഷ്യ

ഭീകരതക്കെതിരെ ശക്തമായ നിലപാടുമായി ഹാര്‍ട്ട് ഓഫ് ഏഷ്യ
Summary
ഏത് രൂപത്തിലുളള ഭീകരതയെയും തകര്‍ക്കണമെന്ന് പറയുന്ന പ്രഖ്യാപനത്തില്‍ ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും പിന്തുണ നല്‍കുന്നതും അവസാനിപ്പിക്കണമെന്നും പറയുന്നു.
ഭീകരതക്കെതിരെ ശക്തമായ നിലപാടുമായി ഹാര്‍ട്ട് ഓഫ് ഏഷ്യ

ഭീകരതക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട് ഹാര്‍ട്ട് ഓഫ് ഏഷ്യ പ്രഖ്യാപനം. ഭീകര സംഘടനകളായ താലിബാന്‍, ഐഎസ്ഐല്‍, ലഷ്കറെ തയിബ, ജയ്ഷെ ഇ മുഹമ്മദ് എന്നിവയെ പേരെടുത്ത് പറഞ്ഞാണ് പ്രഖ്യാപനം. ഏത് രൂപത്തിലുളള ഭീകരതയെയും തകര്‍ക്കണമെന്ന് പറയുന്ന പ്രഖ്യാപനത്തില്‍ ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും പിന്തുണ നല്‍കുന്നതും അവസാനിപ്പിക്കണമെന്നും പറയുന്നു.

സമാധാനത്തിനെതിരായ വലിയ ഭീഷണി ഭീകരവാദമാണെന്ന് പറഞ്ഞുകൊണ്ട് ഹാര്‍ട്ട് ഓഫ് ഏഷ്യ പ്രഖ്യാപനം ആരംഭിക്കുന്നത്. മേഖല നേരിടുന്ന പ്രധാന പ്രശ്നമാണ് ഭീകരവാദം. അതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. ഭീകര സംഘടനകള്‍ അഫ്ഗാനിലുണ്ടാക്കുന്ന ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഭീകരവാദ സംഘടനകളെയും അവയുടെ വളര്‍ച്ചക്ക് സഹായകരമാകുന്നവയെയും ഇല്ലാതാക്കണം. യുവാക്കളെ തീവ്രനിലപാടുള്ള സംഘടകളിലേക്കും ഭീകരവാദ സംഘടനകളിലേക്കും നയിക്കുന്നത് ഇല്ലാതാക്കണം. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

ഭീകരവാദത്തിനെതിരെയുള്ള മൌനവും നിഷ്ക്രിയത്വവും ഭീകരവാദികള്‍ക്കും അതിന്റെ പ്രായോജകര്‍ക്കും കരുത്തുപകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ ഉച്ചകോടിയുടെ മന്ത്രിതല സമ്മേളനത്തില്‍ പറഞ്ഞിരുന്നു.