LiveTV

Live

National

കുല്‍ഗാമില്‍ പൊലീസ് സേനയ്ക്കെതിരെ വെടിവെപ്പ്

കുല്‍ഗാമില്‍ പൊലീസ് സേനയ്ക്കെതിരെ വെടിവെപ്പ്
Summary
രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍

ജമ്മുകശ്‍മിരീല്‍ കുല്‍ഗാമില്‍ പൊലീസ് സേനയ്ക്കെതിരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് പട്രോളിംഗിനിടെയാണ് വെടിവെപ്പുണ്ടായത്.

നേരത്തെ ബരാമുല്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ബരാമുല്ലയിലെ സോപോറില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 4 മണിക്കൂറോളം നീണ്ട എറ്റുമുട്ടലിലാണ് തീവ്രവാദികളെ കീഴടക്കിയത്.