LiveTV

Live

National

നോട്ട് നിരോധനം: ചര്‍ച്ചക്ക് ഒരുക്കമാണെന്ന് ജെയ്റ്റ്‍ലി

നോട്ട് നിരോധനം: ചര്‍ച്ചക്ക് ഒരുക്കമാണെന്ന് ജെയ്റ്റ്‍ലി
Summary
കേന്ദ്ര ധനമന്ത്രി പോലും നോട്ടു മാറ്റം അറിഞ്ഞില്ലെന്നാണ് ചിലര്‍ പറയുന്നത്. അതേ കൂട്ടര്‍ തന്നെ പാര്‍ട്ടിക്കാരെല്ലാം നോട്ടു മാറ്റം നേരത്തെ അറിഞ്ഞുവെന്ന്

നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ് കേന്ദ്ര ധനമന്ത്രി പോലും നോട്ടു മാറ്റം അറിഞ്ഞില്ലെന്നാണ് ചിലര്‍ പറയുന്നത്. അതേ കൂട്ടര്‍ തന്നെ പാര്‍ട്ടിക്കാരെല്ലാം നോട്ടു മാറ്റം നേരത്തെ അറിഞ്ഞുവെന്ന് പറയുന്നുവെന്നും അരുണ്‍ ജയ്റ്റ്‌ലി പരിഹസിച്ചു. വരുന്ന ആഴ്ചകളില്‍ കൃഷിക്കാണ് മുന്‍തൂക്കം നല്‍കുകയെന്നും ധന മന്ത്രി പറഞ്ഞു.