LiveTV

Live

National

കാണാതായ സേനാ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു

കാണാതായ സേനാ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു
Summary
48 മണിക്കൂര്‍ പിന്നിട്ടിട്ടും വിമാനത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സേന ഐ സ് ആര്‍ ഒ യുടെ സഹായം തേടി.

വ്യോമസേനയുടെ കാണാതായ എഎന്‍ 32 വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് നേരത്തെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. 48 മണിക്കൂര്‍ പിന്നിട്ടിട്ടും വിമാനത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സേന ഐ സ് ആര്‍ ഒ യുടെ സഹായം തേടി.

ബംഗാള്‍ ഉള്‍ക്കടലില്‍ നാല്‍പതോളം മണിക്കൂര്‍‌ എട്ടു വിമാനങ്ങള്‍ തിരച്ചില്‍ നടത്തിയിട്ടും കാണാതായ എഎന്‍ 32 വിമാനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. . വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും രണ്ട് വിമാനം വീതവും നാവികസേനയുടെ നാലും വിമാനങ്ങളുമാണ് തെരച്ചില്‍ നടത്തിയരുന്നത്. മോശം കാലവസ്ഥായെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഇവ കപ്പലുകളിലേക്ക് മടങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ തെരച്ചില്‍ തുടരുമെന്ന് സൈന്യം വ്യക്തമാക്കി. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേതുമായി 17 കപ്പലുകളും ഒരു മുങ്ങിക്കപ്പലും തെരച്ചില്‍ സംഘത്തിലുണ്ട്. എ എന്‍ 32 വിമാനത്തെക്കുറിച്ച് ഇതുവരെ ഒരു സൂചനകളും ലഭിയ്ക്കാത്ത സാഹചര്യത്തിവല്‍ കൂടുതല്‍ വിദഗ്ത സഹായം തേടാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റ് ഭാഗമായാണ് മന്ത്രാലയം ഐഎസ്ആര്‍ഒയുടെ സഹായം തേടിയത്. ഭൂതലനീരീക്ഷണ ഉപഗ്രഹമായ റിസാറ്റ് ഉപയോഗിച്ച് വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ നടത്തും. വെള്ളിയാഴ്ച രാവിലെ എട്ടേ മുക്കാലോടെയാണ് 29 വൈമാനികരുമായി വ്യോമസേനയുടെ എ എന്‍ 32 വിമാനം അപ്രത്യക്ഷമായത്.