LiveTV

Live

National

ഭാര്യ മുകളില്‍ വീണ് ഭര്‍ത്താവ് മരിച്ചു

ഭാര്യ മുകളില്‍ വീണ് ഭര്‍ത്താവ് മരിച്ചു
Summary
പുറകെ കോണി കയറുകയായിരുന്ന നട്‍വര്‍ലാലിന്‍റെ മേലാണ് മഞ്ജു വീണത്. ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ......
ഭാര്യ മുകളില്‍ വീണ് ഭര്‍ത്താവ് മരിച്ചു

128 കിലോ ഭാരമുള്ള ഭാര്യ മുകളില്‍ വീണതിനെ തുടര്‍ന്ന് പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു. രാജ്കോട്ടിലാണ് സംഭവം. കോണിപ്പടിയില്‍ നിന്ന് താഴേക്ക് വീണ ഭാര്യയും പിന്നീട് മരണമടഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്.

68 കാരിയായ മഞ്ജു വിതാലിനിയുടെ ഭര്‍ത്താവ് നട്‍വര്‍ലാലും മകന്‍ ആശിഷിനൊപ്പമാണ് താമസം. ആശിഷും ഭാര്യ നിഷയും ഒന്നാം നിലയിലും മഞ്ജുവും ഭര്‍ത്താവും താഴത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ആശിഷിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നെടുക്കാനായി താഴേക്ക് വന്നു. വിവരം അറിഞ്ഞ മഞ്ജു മകനെ കാണാനായി മുകളിലേക്ക് കയറുന്നതിനിടെ കാലിടറി വീഴുകയായിരുന്നു. പുറകെ കോണി കയറുകയായിരുന്ന നട്‍വര്‍ലാലിന്‍റെ മേലാണ് മഞ്ജു വീണത്. ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.