LiveTV

Live

National

ത്രിപുരയിൽ നടന്നത്​ അപ്രതീക്ഷിതമായ സംഭവമാണെന്ന്​ മാണിക്​ സര്‍ക്കാര്‍

ത്രിപുരയിൽ നടന്നത്​ അപ്രതീക്ഷിതമായ സംഭവമാണെന്ന്​ മാണിക്​ സര്‍ക്കാര്‍
Summary
ത്രിപുരയിൽ 60 സീറ്റുകളിൽ 43 എണ്ണവും തൂത്തുവാരിയാണ്​ ബി.ജെ.പി ആദ്യമായി ഭരണം നേടിയത്

ത്രിപുരയിൽ നടന്നത്​ തികച്ചും അപ്രതീക്ഷിതമായ സംഭവമാണെന്ന്​ മാണിക്​ സര്‍ക്കാര്‍. ‘‘തീർത്തും അപ്രതീക്ഷിതമായിരുന്നു ബി.ജെ.പിയുടെ ജയം. അത്തരമൊരു ഫലം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്തുകൊണ്ട്​ തോൽവിയെന്നത്​ പരിശോധിക്കും’’ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ മാണിക്​ സർക്കാർ പറഞ്ഞു. തെരഞ്ഞെടുപ്പ്​ ഫലം വിശദമായി പഠിച്ചു വരികയാണ്​. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന്​ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. കണക്കുകൾ പരിശോധിക്കാതെ എവിടെയാണ്​ പിഴച്ചതെന്ന്​ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്ങിനെയാണ്​ വോട്ടുകൾ ചോർന്നതെന്ന്​ ബൂത്ത്​ തലത്തിൽ പരിശോധിക്കും. പ്രാഥമിക നിരീക്ഷണത്തിൽ ചില പിന്നാക്ക സമുദായങ്ങളും ആദിവാസി വിഭാഗവും ബി.ജെ.പിക്കൊപ്പം നിന്നതായാണ്​ കണ്ടതെന്നും മാണിക്​ സർക്കാർ പറഞ്ഞു. ത്രിപുരയിൽ 60 സീറ്റുകളിൽ 43 എണ്ണവും തൂത്തുവാരിയാണ്​ ബി.ജെ.പി ആദ്യമായി ഭരണം നേടിയത്​.