LiveTV

Live

National

ഉമ ഭാരതി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ഉമ ഭാരതി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
Summary
കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായി ഉമ ഭാരതി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നു.

കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമ ഭാരതി തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നു. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ഉമ ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഝാന്‍സിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുന്നതിനിടെയാണ് താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കുകയാണെന്ന് ഉമ ഭാരതി വ്യക്തമാക്കിയത്. പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചാണ് തന്‍റെ തീരുമാനമെന്നും അവര്‍ പറഞ്ഞു. ഝാന്‍സിയില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് രണ്ടു തവണ ഉമ ഭാരതി പാര്‍ലമെന്‍റ് അംഗമായിട്ടുണ്ട്. വിട്ടൊഴിയാത്ത നടുവേദനയും മുട്ടുവേദനയുമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.