LiveTV

Live

National

10മാസത്തെ ചായ സത്കാരത്തിന് ഈ മുഖ്യമന്ത്രി ചെലവാക്കിയത് 68.59 ലക്ഷത്തിലധികം രൂപ

10മാസത്തെ ചായ സത്കാരത്തിന് ഈ മുഖ്യമന്ത്രി ചെലവാക്കിയത് 68.59 ലക്ഷത്തിലധികം രൂപ
Summary
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചായയ്ക്കും അനുബന്ധ പലഹാരങ്ങള്‍ക്കും മാത്രമായി ഈ കഴിഞ്ഞ മാസങ്ങളിലാകെ വന്ന ചെലവ് 68,59,865 രൂപ 

2017 മാര്‍ച്ച് 18 നാണ് ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റെടുക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ ഹേമന്ത് സിംഗ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്. ജനുവരി 22 ന് ലഭിച്ച മറുപടി പ്രകാരം വിനോദ് റാതുരിയെന്ന അഡീഷണല്‍ സെക്രട്ടറി പറയുന്നത്, ചായയ്ക്കും അനുബന്ധ പലഹാരങ്ങള്‍ക്കും മാത്രമായി ഈ കഴിഞ്ഞ മാസങ്ങളിലാകെ 68,59,865 രൂപ ചെലവു വന്നു എന്നാണ്. 150 മുതല്‍ 200 അതിഥികള്‍ക്കു വരെ ഒരു ദിവസം ഇത്തരത്തില്‍ ശരാശരി ചെലവ് 22,000 രൂപ.

എന്നാല്‍ ആകെ 50,38,880 രൂപ മാത്രമാണ് ഈ ഇനത്തില്‍ ചെലവായതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. 33,85,791 രൂപയുടെ ചെലവ് വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ താമസസ്ഥലത്തെ ചായസത്കാരത്തിനാണെന്നു, ഓഫീസില്‍ 16,53,089 രൂപ മാത്രമാണ് ഓഫീസില്‍ ചെലവു വന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു.

എങ്ങനെയാണ് ചായസത്കാരത്തിന് 68.59ലക്ഷം രൂപയെന്ന കണക്ക് വന്നത് എന്ന കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ ദര്‍ശന്‍ റാവത്ത് പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ ദിവസവും വരുന്നവര്‍ക്കെല്ലാം ചായയും പലഹാരങ്ങളും നല്‍കുന്ന