LiveTV

Live

National

ആധാര്‍ കേസില്‍ സുപ്രീംകോടതി ഭരണ ഘടനാ ബഞ്ച് അന്തിമവാദം കേള്‍ക്കല്‍ ആരംഭിച്ചു

ആധാര്‍ കേസില്‍ സുപ്രീംകോടതി ഭരണ ഘടനാ ബഞ്ച് അന്തിമവാദം കേള്‍ക്കല്‍ ആരംഭിച്ചു
Summary
ആധാര്‍ കേസില്‍ സുപ്രീം കോടതി ഭരണ ഘടനാ ബഞ്ച് അന്തിമവാദം കേള്‍ക്കല്‍ ആരംഭിച്ചു.

ആധാര്‍ കേസില്‍ സുപ്രീം കോടതി ഭരണ ഘടനാ ബഞ്ച് അന്തിമവാദം കേള്‍ക്കല്‍ ആരംഭിച്ചു. ആധാര്‍ പൌരന്‍റെ മൌലിക അവകാശ ങ്ങളിലേക്കുള്ള കടന്ന് കയറ്റമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പൌരന്‍റെ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. ആധാറില്ലാത്തവര്‍ രാജ്യത്തിന്‍റെ സാമൂഹിക ക്രമത്തില്‍ നിന്ന് പുറം തള്ളപ്പെടുന്ന സ്ഥിതിയാണെന്നും മുതിര്‍ന്ന അഭഭാഷകന്‍‌ ശ്യാം ധിവാന്‍ ചൂണ്ടിക്കാട്ടി. ആധാറിനെ ചോദ്യം ചെയ്യുന്നവരുടെ വാദം പൂര്‍ത്തിയായ ശേഷം കേന്ദ്രസര്‍ക്കാറിന്‍റെ മറുവാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.