LiveTV

Live

National

ആധാര്‍ 'വില്‍പ്പനക്ക്': വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്; കേന്ദ്രമന്ത്രിയുടെ വിശദീകരണം ഇങ്ങനെ

ആധാര്‍ 'വില്‍പ്പനക്ക്': വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്; കേന്ദ്രമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
Summary
ആധാർ വിവരം 500 രൂപക്ക്​ അജ്ഞാത ഏജന്‍റുമാർ വിൽക്കുന്നുവെന്ന വാർത്ത പുറത്തു കൊണ്ടു വന്ന ട്രിബ്യൂണ്‍ പത്രലേഖിക രചന ഖൈര

മാധ്യമസ്വാതന്ത്ര്യവും ആധാര്‍വിവരങ്ങളും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വാര്‍ത്തപുറത്തുകൊണ്ടു വന്ന ട്രിബ്യൂണ്‍ പത്രത്തിന്‍റെ സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ആധാര്‍ വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ട്രിബ്യൂണ്‍ പത്ര ലേഖിക രചന ഖൈര പ്രതികരിച്ചു.

ആധാര്‍ 'വില്‍പ്പനക്ക്': വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്; കേന്ദ്രമന്ത്രിയുടെ വിശദീകരണം ഇങ്ങനെ

ആധാർ വിവരം 500 രൂപക്ക്​ അജ്ഞാത ഏജന്‍റുമാർ വിൽക്കുന്നുവെന്ന വാർത്ത പുറത്തു കൊണ്ടു വന്ന ട്രിബ്യൂണ്‍ പത്രലേഖിക രചന ഖൈരക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് നടപടി വ്യാപകപ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരണവുമായി രംഗത്തെത്തിയത്. മാധ്യമസ്വാതന്ത്ര്യവും ആധാര്‍ വിവരങ്ങളും സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തില്‍ ട്രിബ്യൂണ്‍ പത്രത്തിന്‍റെയും വാര്‍ത്ത പുറത്തു കൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകയുടെയും സഹായവും പിന്തുണയും ആവശ്യമാണെന്നും രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ആധാര്‍ വിവരം ചോര്‍ത്തുന്നതുമായി കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് ട്രിബ്യൂണ്‍ പത്രലേഖിക രചന ഖൈര വ്യക്താക്കി. മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ് നിലവില്‍ പുറത്തു വന്നിട്ടുളളതെന്നും ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രചന ഖൈര​ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തന്‍റെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും രചന പറഞ്ഞു. വാര്‍ത്തക്കെതിരെ യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയിലാണ് പത്രത്തിനും ലേഖിക രചന ഖൈരക്കുമെതിരെ ഡൽഹി ​ക്രൈംബ്രാഞ്ച്​കേസ്​രജിസ്റ്റർ ചെയ്തത്.