LiveTV

Live

National

പാകിസ്താന്‍ ഈ വര്‍ഷം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 724 തവണ

പാകിസ്താന്‍ ഈ വര്‍ഷം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 724 തവണ
Summary
കഴിഞ്ഞ 7 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അതിര്‍ത്തിയില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 724 തവണ. കഴിഞ്ഞ 7 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആക്രമണങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2010 മുതല്‍ 2017 ഒക്ടോബര്‍ വരെ 2754 തവണ പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പക്കലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 ലാണ് ഏറ്റവും കൂടുതല്‍ തവണ പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ക്യാമ്പുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയത്. 724 തവണയാണ് ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിച്ചത്. ആക്രമണങ്ങളില്‍ 7 വര്‍ഷത്തിനിടെ സുരക്ഷാ ജീവനക്കാരുള്‍പ്പടെ 98 പേര്‍ കൊല്ലപ്പെടുകയും 474 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം മാത്രം പാക് ആക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്.

2016 ല്‍ 449 തവണയായി പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 13 വീതം പ്രദേശവാസികളും പട്ടാളക്കാരും കൊല്ലപ്പെടുകയും 182 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2014ല്‍ 583 തവണയും 2015ല്‍ 405 തവണയുമാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിവെപ്പ് നടത്തിയത്. 3323 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ പങ്കിടുന്നത്. ഇതില്‍ 221 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തിയും 740 കിലോമീറ്റര്‍ നിയന്ത്രണരേഖയുമാണ്. 2003 മുതലാണ് അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്.