LiveTV

Live

National

'കല്ല്യാണം കഴിക്കണോ? ബിജെപിയോട് അനുവാദം വാങ്ങൂ..' പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ

'കല്ല്യാണം കഴിക്കണോ? ബിജെപിയോട് അനുവാദം വാങ്ങൂ..' പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ
Summary
‘ഇന്ത്യയിലെ യുവതീയുവാക്കളുടെ ശ്രദ്ധക്ക്.. ആരെ വിവാഹം കഴിക്കണം, വിവാഹത്തിന്റെ വേദി എവിടെയായിരിക്കണം, വിവാഹത്തിലെ ആഘോഷപരിപാടികള്‍, വിവാഹത്തിന് വിളമ്പുന്ന ഭക്ഷണം എന്നീ കാര്യങ്ങളില്‍ ബിജെപി നേതാക്കളില്‍ നിന്നും..

വിരാട് കോഹ്‌ലിയുടെയും അനുഷ്‌കാ ശര്‍മ്മയുടെയും വിവാഹം ഇറ്റലിയില്‍ നടന്നതിനെതിരെ രോഷാകുലരായ ബിജെപി നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ രണ്‍ദീപ് സുര്‍ജേവാല. വിവാഹം കഴിക്കാന്‍ ബിജെപിയുടെ അനുമതി വാങ്ങാന്‍ പറഞ്ഞുകൊണ്ടാണ് എംഎല്‍എയുടെ പരിഹാസം. ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു സുര്‍ജേവാല പ്രതികരണവുമായി രംഗത്തുവന്നത്.

‘ഇന്ത്യയിലെ യുവതീയുവാക്കളുടെ ശ്രദ്ധക്ക്.. ആരെ വിവാഹം കഴിക്കണം, വിവാഹത്തിന്റെ വേദി എവിടെയായിരിക്കണം, വിവാഹത്തിലെ ആഘോഷപരിപാടികള്‍, വിവാഹത്തിന് വിളമ്പുന്ന ഭക്ഷണം എന്നീ കാര്യങ്ങളില്‍ ബിജെപി നേതാക്കളില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ നിന്ന് പണവും പദവിയും നേടിയ കോഹ്‌ലി ഇറ്റലിയില്‍ വച്ച് വിവാഹം നടത്തി കോടിക്കണക്കിന് രൂപ വിദേശ രാജ്യത്തിന് നല്‍കിയെന്നായിരുന്നു ബിജെപി എംഎല്‍എ പന്നാലാലിന്റെ വിമര്‍ശം. ഇതിനെതിരെയാണ് രണ്‍ദീപ് സുര്‍ജെവാലയുടെ കുറിക്കുകൊള്ളുന്ന മറുപടി.