LiveTV

Live

National

റയാന്‍ സ്കൂളിലെ കൊലപാതകം; പ്ലസ്‍വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍

റയാന്‍ സ്കൂളിലെ കൊലപാതകം; പ്ലസ്‍വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍
Summary
കുട്ടിയെ ചൊവ്വാഴ്ച രാവിലെ മുതല്‍ സിബിഐ ചോദ്യം ചെയ്തു വരികയായിരുന്നു. രാത്രി പതിനൊന്നോടെയാണ് അറസ്റ്റ് വിവരം കുട്ടിയുടെ പിതാവിനെ അറിയിച്ചത്.

ഗുരുഗ്രാമിലെ റയാൻ ഇന്‍റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമന്‍ താക്കൂറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്ലസ്‍വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരമാണ് വിജ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് അറിയുന്നത്. കുട്ടിയെ ചൊവ്വാഴ്ച രാവിലെ മുതല്‍ സിബിഐ ചോദ്യം ചെയ്തു വരികയായിരുന്നു. രാത്രി പതിനൊന്നോടെയാണ് അറസ്റ്റ് വിവരം കുട്ടിയുടെ പിതാവിനെ അറിയിച്ചത്. പരീക്ഷയും പിടിഎ മീറ്റിങും മാറ്റിവെക്കാനായിരുന്നു കൊലപാതകമെന്ന് സിബിഐ

റയാന്‍ സ്കൂളിലെ കൊലപാതകം; പ്ലസ്‍വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് സ്കൂളിലെ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചെന്നായിരുന്നു പൊലീസിന്‍റെ അവകാശവാദം. ഇയാള്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കാന്‍ ശ്രമിച്ചെന്നും കുട്ടി എതിര്‍ത്തതോടെയാണ് കഴുത്തറുത്തതെന്നുമായിരുന്നു പൊലീസ് നല്‍കിയിരുന്ന വിശജീകണം. റയാന്‍ സ്‌ക്കൂളിലിലെ ടോയലറ്റിലാണ് ഏഴു വയസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തയ്യാറായത്.