LiveTV

Live

National

ഏഴ് ദിവസത്തെ മൌനവ്രതത്തിലാണ് - പാരഡൈസ് പേപ്പേഴ്സ് ആരോപണത്തെ കുറിച്ച് ബിജെപി എംപിയുടെ പ്രതികരണം കാണാം

ഏഴ് ദിവസത്തെ മൌനവ്രതത്തിലാണ് - പാരഡൈസ് പേപ്പേഴ്സ് ആരോപണത്തെ കുറിച്ച് ബിജെപി എംപിയുടെ പ്രതികരണം കാണാം
Summary
രവീന്ദ്ര കിഷോര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പേന വാങ്ങി ഒരു പേപ്പറില്‍ ഞാന്‍ ഏഴ് ദിവസത്തെ മൌന വ്രതത്തിലാണെന്ന് എഴുതി നല്‍കുകയായിരുന്നു.

പാരഡൈപ് പേപ്പേഴ്സിലെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ മൌനവ്രതത്തിലാണെന്ന് മറുപടി എഴുതി നല്‍കി ബിജെപി എംപി. രണ്ട് വിദേശ കമ്പനികളുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്ന രവീന്ദ്ര കീഷോറാണ് ഏഴ് ദിവസത്തെ മൌനവ്രതം കൊണ്ട് ചോദ്യങ്ങളെ നേരിട്ടത്. ചോദ്യങ്ങളോട് ആദ്യം വായപൊത്തി പ്രതികരിച്ച രവീന്ദ്ര കിഷോര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പേന വാങ്ങി ഒരു പേപ്പറില്‍ ഞാന്‍ ഏഴ് ദിവസത്തെ മൌന വ്രതത്തിലാണെന്ന് എഴുതി നല്‍കുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുരക്ഷ ഏജന്‍സിയായ സെക്യൂരിറ്റി ആന്‍ഡ് ഇന്‍റലിജന്‍സ് സര്‍വ്വീസ് മുഖേന രണ്ട് വിദേശ കമ്പനികളുമായി എംപിക്ക് ബന്ധമുണ്ടെന്നാണ് പാരഡൈസ് പേപ്പേഴ്സ് ആരോപണം. എസ്ഐഎസിന് മാര്‍ട്ടയിലുള്ള ശാഖയില്‍ സിന്‍ഹക്ക് ചെറിയ തോതിലുള്ള ഓഹരിയുള്ളതിന് പുറമെ ഡയറക്ടര്‍മാരിലൊരാളുമാണെന്നാണ് കണ്ടെത്തല്‍. സിന്‍ഹയുടെ ഭാര്യയും ഒരു ഡയറക്ടറാണ്.

2014ല്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ സിന്‍ഹ മാല്‍ട്ട കമ്പനിയുമായി ബന്ധമുള്ള കാര്യം വ്യക്തമാക്കിയിരുന്നില്ല.