LiveTV

Live

National

ബ്ലൂവെയില്‍ ഗെയിം നിരോധം: കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ്

ബ്ലൂവെയില്‍ ഗെയിം നിരോധം:  കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ്
Summary
ബ്ലൂവെയില്‍ ഗെയിമിന് രാജ്യവ്യാപക നിരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. വിഷയത്തില്‍ മൂന്നാഴ്ച്ചക്കകം..

ബ്ലൂവെയില്‍ ഗെയിമിന് രാജ്യവ്യാപക നിരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. വിഷയത്തില്‍ മൂന്നാഴ്ച്ചക്കകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇരുനൂറിലധികം പേരുടെ മരണത്തിന് കാരണമായ ഗെയിം നിരോധിക്കാനുള്ള നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിടണമെന്നാണ് ഹരജയില്‍ ആവശ്യപ്പെടുന്നത്.