LiveTV

Live

National

ഹാജിമാര്‍ മക്കയില്‍ നിന്നും മടക്ക യാത്ര തുടങ്ങി

ഹാജിമാര്‍ മക്കയില്‍ നിന്നും മടക്ക യാത്ര തുടങ്ങി
Summary
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ നിന്നും മടക്ക യാത്ര തുടങ്ങി. ലക്നൌവില്‍ നിന്നുള്ള ഹാജിമാരാണ് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്..

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ നിന്നും മടക്ക യാത്ര തുടങ്ങി. ലക്നൌവില്‍ നിന്നുള്ള ഹാജിമാരാണ് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്. മൂവായിരത്തി അഞ്ഞൂറ് തീര്‍ത്ഥാടകരാണ് ഇന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്നത്.

മടക്ക യാത്രയുമായി ബന്ധപ്പെട്ട് നേരത്തെ നിശ്ചയിച്ച ഷെഡ്യൂളില്‍ ചില മാറ്റങ്ങളോടെയാണ് ഇന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത്. പന്ത്രണ്ട് വിമാനങ്ങളിലായി ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂവായിരത്തി അഞ്ഞൂറ് തീര്‍ഥാടകര്‍ നാട്ടിലേക്ക് യാത്ര തിരിക്കും. സൌദി എയര്‍ലൈന്‍സ് വിമാനത്തില്‍ ലക്നൌവില്‍ നിന്നുള്ള മുന്നൂറ് തീര്‍ഥാടകരാണ് ആദ്യം മടങ്ങിയത്. വിമാനം പുറപ്പെടുന്നതിന് അഞ്ച് മണിക്കൂര്‍ മുമ്പ് ഹാജിമാരെ ടെര്‍മിനലില്‍ എത്തിക്കും.ലഗേജുകള്‍ ഇരുപത്തി നാല് മണിക്കൂര്‍ മുമ്പ് റൂമുകളില്‍ നിന്ന് വിമാന കമ്പനികള്‍ സ്വീകരിക്കുന്നത് ഹാജിമാര്‍ക്ക് വലിയ ആശ്വാസമാണ്. ഓരോ തീര്‍ഥാടകനും നാട്ടിലെത്തിയാല്‍ അഞ്ച് ലിറ്റര്‍ സംസം വെള്ളവും ലഭിക്കും. മസ്ജിദുല്‍ ഹറാമില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിച്ചാണ് തീര്‍ഥാടകര്‍ മക്കയില്‍ നിന്നും യാത്ര തിരിക്കുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും പ്രാര്‍ഥനാപൂര്‍വ്വം നന്ദിയോടെ സ്മരിക്കുകയാണ് ഓരോ തീര്‍ഥാടകനും.

മദീന സന്ദര്‍ശനത്തിന് ശേഷം ഈമാസം ഇരുപത്തി രണ്ടു മുതല്‍ മലയാളി ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുക. മടക്ക യാത്ര സര്‍വ്വീസ് ഒക്ടോബര്‍ ആറ് വരെ തുടരും.