LiveTV

Live

National

അതിര്‍ത്തിക്കപ്പുറം തീവ്രവാദികള്‍, അകത്ത് ബലാത്സംഗികളായ ദിവ്യന്‍മാരും... രൂക്ഷ വിമര്‍ശവുമായി ഗംഭീര്‍

അതിര്‍ത്തിക്കപ്പുറം തീവ്രവാദികള്‍, അകത്ത് ബലാത്സംഗികളായ ദിവ്യന്‍മാരും... രൂക്ഷ വിമര്‍ശവുമായി ഗംഭീര്‍
Summary
സമകാലിക വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം തുറന്നുപറയുന്ന ചുരുക്കം ചില ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഗൌതം ഗംഭീര്‍

സമകാലിക വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം തുറന്നുപറയുന്ന ചുരുക്കം ചില ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഗൌതം ഗംഭീര്‍. ചില അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ പലര്‍ക്കും ഗംഭീര്‍ അനഭിമതനുമായിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും തളരാന്‍ ഗംഭീര്‍ തയാറല്ല. ഏറ്റവുമൊടുവില്‍ ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ ജയില്‍ശിക്ഷ കോടതി വിധിച്ച ഗുര്‍മീത് റാം റഹീമിന്റെ വിഷയത്തിലും ഗംഭീര്‍ വ്യക്തമായ അഭിപ്രായ പ്രകടനം നടത്തി. റാം റഹീം സിങുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടു ട്വീറ്റുകളാണ് ഗംഭീര്‍ പോസ്റ്റ് ചെയ്തത്.

അതിര്‍ത്തിക്കപ്പുറം തീവ്രവാദികള്‍, അകത്ത് ബലാത്സംഗികളായ ദിവ്യന്‍മാരും... രൂക്ഷ വിമര്‍ശവുമായി ഗംഭീര്‍

'' ആ മനുഷ്യന്റെ ദുഷ്‍പ്രവര്‍ത്തികളെ കുറിച്ച് റാമും റഹീമും ഇന്ന് എന്തായിരിക്കും ചിന്തിക്കുന്നുണ്ടാകുക. മതം മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്'' - ഇതായിരുന്നു ഗംഭീറിന്റെ ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെയെത്തി അടുത്ത പരിഹാസ ട്വീറ്റ്. '' അതിര്‍ത്തിക്കപ്പുറം തീവ്രവാദികള്‍, അകത്ത് ബലാത്സംഗികളായ ദിവ്യന്‍മാരും. അപ്പോഴും സിനിമ തീയറ്ററിനുള്ളില്‍ ദേശീയ ഗാനം ആലപിക്കണമോ വേണ്ടയോ എന്ന ചര്‍ച്ചയിലാണ് നമ്മള്‍. പ്രവര്‍ത്തിക്കാനുള്ള സമയമായി‍'' - ഇതായിരുന്നു രണ്ടാമത്തെ ട്വീറ്റ്. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിക്കും യൂസുഫ് പത്താനും എന്തിന് പാക് ബൌളിങ് ഇതിഹാസം വഖാര്‍ യൂനിസിന് പോലും താന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നായിരുന്നു റാം റഹീമിന്റെ അവകാശവാദമെന്നിരിക്കെയാണ് ആഞ്ഞടിച്ച് ഗംഭീര്‍ രംഗത്തുവന്നിരിക്കുന്നത്.