LiveTV

Live

National

മിനിമം ബാലന്‍സില്ലാത്തതിന്‍റെ പേരില്‍ എസ്‍ബിഐ പിഴയായി ഈടാക്കിയത് 235 കോടി രൂപ

മിനിമം ബാലന്‍സില്ലാത്തതിന്‍റെ പേരില്‍ എസ്‍ബിഐ പിഴയായി ഈടാക്കിയത് 235 കോടി രൂപ
Summary
അക്കൗണ്ടുകളിൽ മിനിമം ബാലൻസ്​ സൂക്ഷിക്കാത്തതിന്​ ഉപഭോക്താകളിൽ നിന്ന്​ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ പിഴയായി ഈടാക്കിയത് 235.06 കോടി രൂപ.

അക്കൗണ്ടുകളിൽ മിനിമം ബാലൻസ്​ സൂക്ഷിക്കാത്തതിന്​ ഉപഭോക്താകളിൽ നിന്ന്​ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ എസ്‍ബിഐ പിഴയായി ഈടാക്കിയത് 235.06 കോടി രൂപ. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ മാത്രമായാണ് ഇത്രത്തോളം ഭീമന്‍ തുക എസ്‍ബിഐ പിഴയായി ഈടാക്കിയത്.

മിനിമം ബാലന്‍സില്ലാത്തതിന്‍റെ പേരില്‍ എസ്‍ബിഐ പിഴയായി ഈടാക്കിയത് 235 കോടി രൂപ

വിവരാവകാശ രേഖയിലാണ്​ ബാങ്ക്​ ഇതുസംബന്ധിച്ച വിവരം പുറത്ത്​ വിട്ടത്​. മുംബൈ സ്വദേശി ചന്ദ്രശേഖര്‍ ഗൌഡ നൽകിയ വിവരാവകാശ അപേക്ഷയിൽ 388 ലക്ഷം അക്കൗണ്ടുകളിൽ നിന്നായി 235.06 കോടി രൂപ പിഴയായി ഈടാക്കിയതായി എസ്ബിഐ വ്യക്തമാക്കുന്നു. എന്നാൽ, ഏതുതരം അക്കൗണ്ടുകളിൽ നിന്നാണ്​ പിഴയിടാക്കിയതെന്ന്​ ബാങ്ക്​ വ്യക്തമാക്കിയിട്ടില്ല. അക്കൌണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയാത്ത ഇടപാടുകാരില്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരാണെന്നും അവരെ പിഴിയുന്നത് അവസാനിപ്പിക്കണമെന്നും ഗൌഡ പറയുന്നു. അതേസമയം, ബാങ്കുകളിൽ കിട്ടാകടം വർധിക്കുന്നത്​ സമ്പദ്​വ്യവസ്ഥക്ക്​ ശുഭസൂചനയല്ലെന്ന അഭിപ്രായവുമായി ആര്‍ബിഐ ഗവർണർ ഊർജിത്​ പട്ടേൽ രംഗത്തെത്തി.