LiveTV

Live

National

ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഹമ്മദ് പട്ടേല്‍ 

ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഹമ്മദ് പട്ടേല്‍ 
Summary
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഹമ്മദ് പട്ടേല്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഹമ്മദ് പട്ടേല്‍. ജന്തര്‍മന്ദറില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ക്കൊടുവില്‍ നാടകീയമായിട്ടായിരുന്നു അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുളള വിജയം. ഗുജറാത്തിലേത് ബി.ജെ.പിയുടെ തോല്‍വിയാണ്, അവര്‍ അഭിമാനപ്രശ്‌നമായാണ് തെരഞ്ഞെടുപ്പിനെ കണ്ടത്, നിയമസഭയിലും കോണ്‍ഗ്രസ് ജയമുണ്ടാകുമെന്നും പട്ടേല്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ അമിത്ഷായും നരേന്ദ്രമോദിയും ദുരുപയോഗിക്കുകയാണെന്നും പട്ടേല്‍ കുറ്റപ്പെടുത്തി.1995ന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിട്ടില്ല.