LiveTV

Live

National

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു 
Summary
ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. അദ്ദേഹം ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി.

വൈ​കി​ട്ട് നടക്കുന്ന ബി​.ജെ.​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ​യോ​ഗ​ത്തി​ൽ നി​തീ​ഷി​നെ പി​ന്തു​ണക്കാ​ൻ ബി​ജെ​പി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അങ്ങിനെയായാല്‍ നി​തീ​ഷ് വീ​ണ്ടും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​കും. ജെ.​ഡി.​യു അ​ധ്യ​ക്ഷ​നാ​യി​രു​ന്ന നി​തീ​ഷ് കു​മാ​ർ ആ​ർ.​ജെ.​ഡി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ച്ച​ത്. ആ​ർ.​ജെ.ഡി​ക്ക് എ​ണ്‍​പ​തും ജെ​.ഡി​യു.​വി​ന് എ​ഴു​പ​ത്തൊ​ന്നും അം​ഗ​ങ്ങ​ളാ​ണ് നി​യ​മ​സ​ഭ​യി​ലു​ള്ള​ത്.

ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, മ​ക​ൻ തേ​ജ​സ്വി, മ​ക​ളും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ മി​സ ഭാ​ര​തി എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യം ഉ​ല​യാ​ൻ തു​ട​ങ്ങി​യ​ത്. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​.ജെ.​പി​യെ ജെ​ഡി​യു സ​ഹാ​യി​ച്ച​ത് പ്ര​ശ്നം വ​ഷ​ളാ​ക്കി. മ​ഹാ​സ​ഖ്യം പൊ​ളി​യാ​തി​രി​ക്കാ​ൻ ജെ.​ഡി​.യു- ആ​ർ.​ജെ.​ഡി പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ കോ​ണ്‍​ഗ്ര​സ് മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വിജയിച്ചില്ല.

അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ലാ​ലു പ്ര​സാ​ദി​ന്റെ മ​ക​നു​മാ​യ തേ​ജ​സ്വി യാ​ദ​വി​നോ​ട് നി​തീ​ഷ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. തേ​ജ​സ്വി​യെ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന് നി​തീ​ഷ് നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ ആ​ർ​ജെ​ഡി​യും ലാ​ലു പ്ര​സാ​ദ് യാ​ദ​വും ത​ള്ളി. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​തീ​ഷ് രാ​ജി​സ​മ​ർ​പ്പി​ച്ച​ത്.