LiveTV

Live

National

മഹാതോ 'മഹാനെ'ന്ന് ബിജെപി; ബീഫ് കൊലക്കേസില്‍ അറസ്റ്റിലായ നേതാവിന് പാര്‍ട്ടി പിന്തുണ

മഹാതോ 'മഹാനെ'ന്ന് ബിജെപി; ബീഫ് കൊലക്കേസില്‍ അറസ്റ്റിലായ നേതാവിന് പാര്‍ട്ടി പിന്തുണ
Summary
ബീഫിന്റെ പേരില്‍ മുസ്‍ലിം യുവാവിനെ ഗോ രക്ഷകര്‍ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിന് പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ.

ബീഫിന്റെ പേരില്‍ മുസ്‍ലിം യുവാവിനെ ഗോ രക്ഷകര്‍ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായ ബിജെപി നേതാവിന് പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ. വ്യാപാരിയായ അലിമുദ്ദീന്‍ അന്‍സാരിയെ കൊന്ന കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ബിജെപി നേതാവ് നിത്യാനന്ദ മഹാതോയെ 'മഹാനാ'ക്കിയാണ് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രാംഗഡിലെ ബിജെപിയുടെ ജില്ലാ മീഡിയ സെല്ലിന്റെ ചുമതല വഹിക്കുന്ന നേതാവാണ് മഹാതോ. കഴിഞ്ഞമാസം 29 നാണ് അന്‍സാരിയെ ഒരു സംഘം ഗോ രക്ഷകര്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയും വാഹനത്തിന് തീവെക്കുകയും ചെയ്തത്.

മഹാതോ 'മഹാനെ'ന്ന് ബിജെപി; ബീഫ് കൊലക്കേസില്‍ അറസ്റ്റിലായ നേതാവിന് പാര്‍ട്ടി പിന്തുണ

മഹാതോ ബിജെപിയുടെ അടിയുറച്ച, ആത്മസമര്‍പ്പണബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ബംജ്റംഗ് ദളോ ഗോ രക്ഷകരുമായോ ചേര്‍ന്ന് ഒന്നും ചെയ്തിട്ടില്ലെന്നും ബിജെപി നേതൃത്വം പറയുന്നു. മേഖലയിലെ അനധികൃത അറവുശാലകള്‍ പൂട്ടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നേതൃത്വം ആരോപിച്ചു. പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്ന പേരുകളില്‍ ചിലര്‍ കാഴ്ചക്കാരായിരുന്നുവെന്നും ചില ചെറുപ്പക്കാരാണ് അന്‍സാരിയെ മര്‍ദിച്ചതെന്നും ഇത് തെളിയിക്കാനുതകുന്ന ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ബിജെപി നേതൃത്വം അവകാശപ്പെടുന്നുണ്ട്. അതേസമയം, അന്‍സാരി സംഭവം നടക്കുന്ന സമയത്ത് അതുവഴി കടന്നുപോകുന്നുണ്ടെന്ന് ആരാണ് ഗോ രക്ഷകരുടെ സമിതിയെ അറിയിച്ചതെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. ഇതിനിടെ അന്‍സാരിയെ മര്‍ദിച്ചയാളുടെ കൈയ്യില്‍ പൊലീസ് ബാറ്റണാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം രാംഗഡ് പൊലീസ് മേധാവി നിഷേധിച്ചു. ഏതു കടയില്‍ നിന്നും 200 രൂപക്ക് വാങ്ങാന്‍ കിട്ടുന്ന ബാറ്റണുകളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.