LiveTV

Live

National

രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് സൂചന നല്‍കി രജനീകാന്ത്

രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് സൂചന നല്‍കി രജനീകാന്ത്
Summary
രാഷ്ട്രീയപ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരുകയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും രജനീകാന്ത് പറഞ്ഞു

രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് സൂചന നല്‍കി തമിഴ്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയപ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരുകയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന വാര്‍ത്തകള്‍ നിഷേധിക്കുന്നില്ല, ചര്‍ച്ചനടത്തിവരുകയാണ്. ഇതുവരെ തീരുമാനമെടുത്തിട്ടില്ല, തീരുമാനമായാല്‍ ഞാന്‍ അറിയിക്കാം,' ചെന്നൈ വിമാനത്താവളത്തില്‍ രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചെന്നൈയില്‍ കഴിഞ്ഞ മാസം അഞ്ച് ദിവസം ഫാന്‍സുമായുള്ള കൂടിക്കാഴ്‍ച രജനി സംഘടിപ്പിച്ചിരുന്നു. അയക്കണ്ണിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ചയും രജനി നടത്തിയിരുന്നു. നദീസംയോജനം അടക്കമുള്ള കര്‍ഷകരുടെ ആവശ്യത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.