LiveTV

Live

National

പൊലീസ് വെടിവയ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടത് വലിയ സംഭവമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

പൊലീസ് വെടിവയ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടത് വലിയ സംഭവമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി
Summary
'മധ്യപ്രദേശ് വളരെ വലിയ സംസ്ഥാനമാണ്. 3-4 ജില്ലകളിൽ എന്തെങ്കിലും സംഭവിച്ചാൽ..

മധ്യപ്രദേശിലെ പൊലീസ് വെടിവയ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടത് വലിയ സംഭവമൊന്നുമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറിയും മധ്യപ്രദേശ് യൂണിറ്റ് മുതിർന്ന അംഗവുമായ കൈലാഷ് വിജയവർഗിയ. പ്രമുഖ ദേശീയ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു വിജയവര്‍ഗിയയുടെ പ്രതികരണം.

പൊലീസ് വെടിവയ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടത് വലിയ സംഭവമല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

എന്തുകൊണ്ടാണ് വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നതെന്ന ചോദ്യത്തിന്, "നിങ്ങൾക്കാണ് ഇത് വലിയ പ്രശ്നമായി തോന്നുന്നത്. മധ്യപ്രദേശ് വളരെ വലിയ സംസ്ഥാനമാണ്. 3-4 ജില്ലകളിൽ എന്തെങ്കിലും സംഭവിച്ചാൽ, അതൊരു വലിയ സംഭവമൊന്നുമല്ല. മധ്യപ്രദേശിൽ എത്ര ജില്ലകളുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ഇത് ഒരു ജില്ലയിലെ സംഭവമാണ്. അതെങ്ങനെയാണ് സംസ്ഥാനത്തെ മുഴുവനായി ബാധിക്കുക? ഈ മരണങ്ങളുടെ ഉത്തരവാദിത്വം കോൺഗ്രസ്സിനാണ്.." അദ്ദേഹം മറുപടി മറുപടി നല്‍കി.

"കർഷകർ മുഖ്യമന്ത്രിയെയും സർക്കാരിന്റെ നയങ്ങളെയും പ്രശംസിച്ചിട്ടുണ്ട്. താഴ്ന്ന തലത്തിലുള്ള കർഷകർക്ക് ഗവൺമെൻറ് പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്നത് ശരിയാണ്. അതില്‍ അവർ അസ്വസ്ഥരാണ്.." വിജയവർഗിയ കൂട്ടിച്ചേര്‍ത്തു.