LiveTV

Live

National

ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍

ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍
Summary
ജി ടി കടുകിന് ജനറ്റിക്കല്‍ എഞ്ചിനീയറിങ് അപ്രൈസല്‍ കമ്മിറ്റി കഴിഞ്ഞദിവസം ശുപാര്‍ശ നല്‍കിയിരുന്നു. ശുപാര്‍ശ മന്ത്രിയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമായത്.

ജനിതകമാറ്റം വരുത്തിയ കടുക് കൃഷിക്ക്, അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജി ടി കടുകിന് ജനറ്റിക്കല്‍ എഞ്ചിനീയറിങ് അപ്രൈസല്‍ കമ്മിറ്റി കഴിഞ്ഞദിവസം ശുപാര്‍ശ നല്‍കിയിരുന്നു. ശുപാര്‍ശ മന്ത്രിയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമായത്.

രാജ്യത്ത് ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ ഡല്‍ഹി സര്‍‍വ്വകലാശാലയിലെ ഗവേഷകരാണ് അനുമതി തേടിയത്. പദ്ധതി പരിശോധിച്ച ജനറ്റിക്കല്‍ എഞ്ചിനീയറിങ് അപ്രൈസല്‍ കമ്മിറ്റി ഇതിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം ശക്തമായത്. ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിക്കാരേയും കൃഷിഭൂമിയേയും ദോഷകരമായി ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടികാട്ടുന്നു.

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി ജനിതകമാറ്റം വരുത്തിയ കടുകിന്‍റെ ഉത്പാദനത്തിലൂടെ കുറയ്ക്കാനാവുമെന്ന ഗവേഷകരുടെ വാദം ശാസ്ത്രീയമല്ലെന്നും ഇവര്‍ വാദിക്കുന്നു. ബിജെപി ഭരിക്കുന്ന 8 സംസ്ഥാനങ്ങളിലാണ് നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജനിതകമാറ്റം വരുത്തിയ കടുകിന്‍റെ ഉത്പാദനം നടക്കുന്നത്.