LiveTV

Live

National

ഭാര്യയ്ക്കെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതി സിനിമാ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

Summary
പൂനെ സ്വദേശിയായ ആതുല്‍ താപ്കിര്‍ ആണ് ആത്മഹത്യ ചെയ്തത്

ഭാര്യയ്ക്കെതിരെ ആത്മഹത്യാ കുറിപ്പെഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം സിനിമാ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു. പൂനെ സ്വദേശിയായ ആതുല്‍ താപ്കിര്‍ ആണ്(35) ആത്മഹത്യ ചെയ്തത്.

 ഭാര്യയ്ക്കെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതി സിനിമാ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

ഞായറാഴ്ച ആണ് സംഭവം നടന്നത്. പൂനെ, കാര്‍വ് റോഡിലുള്ള ഹോട്ടല്‍ പ്രസിഡന്റില്‍ മുറിയെടുത്ത് ശേഷം അതുല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യയുമായി നിരന്തരം വഴക്കാണെന്നും അവള്‍ കാരണമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നുമുള്ള ഒരു കുറിപ്പെഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അതുലിന്റെ ആത്മഹത്യ. 2013 ല്‍ പുറത്തിറങ്ങിയ മറാത്തി ചിത്രം ദോല്‍ താഷേ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് അതുല്‍. ചിത്രം ബോക്സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.