LiveTV

Live

National

ആംആദ്മിയില്‍ പൊട്ടിത്തെറി: വോട്ടിംഗ് യന്ത്രങ്ങളെ കുറ്റപ്പെടുത്താതെ പാര്‍ട്ടിയുടെ പോരായ്മകള്‍ പരിശോധിക്കണമെന്ന് എഎപി എംപി

ആംആദ്മിയില്‍ പൊട്ടിത്തെറി: വോട്ടിംഗ് യന്ത്രങ്ങളെ കുറ്റപ്പെടുത്താതെ പാര്‍ട്ടിയുടെ പോരായ്മകള്‍ പരിശോധിക്കണമെന്ന് എഎപി എംപി
Summary
വോട്ടിംഗ് യന്ത്രത്തെ പഴിക്കാതെ പാര്‍ട്ടിയുടെ പിഴവുകള്‍ പരിശോധിക്കേണ്ട സമയമാണിതെന്ന് പഞ്ചാബില്‍ നിന്നുള്ള എംപി ഭഗവത് മന്‍

ഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനവിധി എതിരായതോടെ ആം ആദ് മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. വോട്ടിംഗ് യന്ത്രങ്ങളെ കുറ്റപ്പെടുത്താതെ പാര്‍ട്ടിയുടെ പോരായ്മകള്‍ പരിശോധിക്കണമെന്ന് എഎപി എംപി ഭഗവത് മാന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റടുത്ത് കൂടുതല്‍ നേതാക്കള്‍ രാജി സന്നദ്ധത അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ അരവിന്ദ് കെജ്രിവാള്‍ നേതൃയോഗം വിളിച്ചു.

ആംആദ്മിയില്‍ പൊട്ടിത്തെറി: വോട്ടിംഗ് യന്ത്രങ്ങളെ കുറ്റപ്പെടുത്താതെ പാര്‍ട്ടിയുടെ പോരായ്മകള്‍ പരിശോധിക്കണമെന്ന് എഎപി എംപി

2015 ല്‍ ബിജെപി യെ തറപറ്റിച്ച് രണ്ടാം തവണയും ഡല്‍ഹിയില്‍ ഭരണം പിടിച്ച ശേഷം തകര്‍‌ച്ചയുടെ ചരിത്രമാണ് ആം ആദ് മി പാര്‍ട്ടിക്ക് പറയാനുള്ളത്. പാര്‍ട്ടിക്കുള്ളിലെ പടപ്പിണക്കങ്ങള്‍ മൂര്‍ച്ഛിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം വന്ന നിയമസഭ തെരഞ്ഞടുപ്പുകളില്‍ പഞ്ചാബും ഗോവയും ഉള്‍പ്പെടെ നേട്ടം പ്രതീക്ഷിച്ചിടത്തെല്ലാം തിരിച്ചടി നേരിട്ടു. ഒടുവിലിപ്പോള്‍ ഏക ശക്തി കേന്ദ്രമായിരുന്നല്‍ ഡഹിയില്‍ കഴിഞ്ഞമാസം നടന്ന രജോരി ഗാര്‍ഡന്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞടുപ്പില്‍ കെട്ടിവച്ച പണം പോലും കിട്ടാതെ തോറ്റു. തൊട്ടു പിന്നാലെ നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 270 സീറ്റില്‍ 48 ലൊതുങ്ങി ചൂല്‍ വിപ്ലവം. ‌‌വോട്ട് വിഹിതം നോക്കിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് ഏതാണ്ട്‌ പകുതിയായികുറഞ്ഞു.

തുടര്‍ച്ചയായ തെരഞ്ഞടുപ്പ് തോല്‍വികളുടെ പശ്ചാതലത്തില്‍ ഇന്ന് ചേര്‍ന്ന് എഎപി നേതൃയോഗത്തിലും വോട്ടിംഗ് യന്ത്രത്തിനെതിരായ ആക്ഷേപം ശക്തമായിരുന്നു. ഇക്കാര്യത്തില്‍ ഇനിയും പ്രചാരണം ശക്തമാക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം.

എന്നാല്‍ ഈ നിലപാടിനെ ചൊല്ലി പാര്‍ട്ടി നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. വോട്ടിംഗ് യന്ത്രത്തെ പഴിക്കാതെ പാര്‍ട്ടിയുടെ പിഴവുകള്‍ പരിശോധിക്കേണ്ട സമയമാണിതെന്ന് പഞ്ചാബില്‍ നിന്നുള്ള എംപി ഭഗവത് മന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചാബ് ചുമതലയുള്ള മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ്, പഞ്ചാബ് നിരീക്ഷകന്‍മാരിലൊരാളായ ദുഘേഷ് പതക് എന്നിവര്‍ രാജി സന്നദ്ധത അറിയിച്ചതും എഎപിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.