LiveTV

Live

National

മാറിയില്ലെങ്കില്‍ നീക്കം ചെയ്യുമെന്ന് സുപ്രിം കോടതി; ഗുജറാത്ത് ഡിജിപി പി പി പാണ്ഡെ രാജിവെച്ചു

മാറിയില്ലെങ്കില്‍ നീക്കം ചെയ്യുമെന്ന് സുപ്രിം കോടതി; ഗുജറാത്ത് ഡിജിപി പി പി പാണ്ഡെ രാജിവെച്ചു
Summary
ഇഷ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യ പ്രതിയാണ് പിപി പാണ്ഡെ

ഗുജറാത്ത് ഡിജിപി സ്ഥാനത്ത് നിന്ന് പിപി പാണ്ഡെ ഒഴിഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ സ്ഥാനമൊഴിയേണ്ടിയിരുന്ന പാണ്ഡെയെ മൂന്ന് മാസത്തെ അധിക കാലാവധി നല്‍കിയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഡിജിപിയാക്കിയത്. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹരജി പരിഗണിച്ച സുപ്രിംകോടതി, സ്വയം സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ പാണ്ഡെയേ ഉത്തരവിലൂടെ നീക്കം ചെയ്യുമെന്ന് ഇന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധതയറിയിച്ച് പാണ്ഡെ സര്‍ക്കാരിന് കത്ത് നല്‍കിയത്. സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചു. ഇഷ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യ പ്രതിയാണ് പിപി പാണ്ഡെ.