LiveTV

Live

National

ഭരണകൂട അവഗണനക്കെതിരെ കര്‍ഷകരുടെ തലയോട്ടി സമരം

ഭരണകൂട അവഗണനക്കെതിരെ കര്‍ഷകരുടെ തലയോട്ടി സമരം
Summary
2014 ന് ശേഷം രാജ്യത്ത് കര്‍ഷക ആത്മഹത്യ വര്‍ധിച്ച് വരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇവര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

കടുത്ത വരള്‍ച്ചയിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ളോട് തുടരുന്ന ഭരണ കൂട അവഗണനക്കെതിരെ, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി ഡല്‍ഹിയില്‍ പ്രതിഷേധം. തമിഴ് നാട്ടില്‍ നിന്നുള്ള നൂറോളം കര്‍ഷകരാണ് അര്‍ദ്ധ നഗ്തരായി റോട്ടിലിരുന്ന് പ്രതിഷേധിക്കുന്നത്. 2014 ന് ശേഷം രാജ്യത്ത് കര്‍ഷക ആത്മഹത്യ വര്‍ധിച്ച് വരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇവര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

തമിഴ്നാട്ടിലെ ത്രിച്ചി, തഞ്ചാവൂര്‍ നിവാസികളാണിവര്‍, എതാനും വര്‍ഷങ്ങള്‍ക്കിടെ ഗ്രാമത്തില്‍ ആത്മഹത്യ ചെയ്ത 40 തോളം കര്‍ഷകരില്‍ ചിലരുടെ കുഴിമാടത്തില്‍ നിന്ന് മാന്തിയെടുത്തവയാണ് ഈ തലയോട്ടികള്‍. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ആധികാരത്തിലെത്തിയ ആദ്യ കൊല്ലം കര്‍ഷക ആത്മഹത്യ 42 ശതമാനം വര്‍ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ കര്‍ഷകര്‍ നീതി തേടി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരം കണക്കുകളിലൊന്നും തഞ്ചാവൂരിലെയും ത്രിച്ചിയിലെയും കര്‍ഷക ആത്മഹത്യകള്‍ പെട്ടിട്ടില്ലെന്നാണ് യാഥാര്‍ത്ഥ്യം.