LiveTV

Live

National

മണിപ്പൂരില്‍ 5 കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപി അടര്‍ത്തിയെടുത്തതായി റിപ്പോര്‍ട്ടുകള്‍

മണിപ്പൂരില്‍ 5 കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപി അടര്‍ത്തിയെടുത്തതായി റിപ്പോര്‍ട്ടുകള്‍
Summary
എംഎല്‍മാരെ റാഞ്ചി ഗുവഹാത്തിയിലേ മാറ്റിയെന്ന് കോണ്‍ഗ്രസ്

മണിപ്പൂരില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി അടര്‍ത്തി എടുത്തതായി റിപ്പോര്‍ട്ട്. തങ്ങളുടെ എംഎല്‍എമാരെ ബിജെപി അപഹരിച്ചുവെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. 21 എംഎല്‍എമാരുള്ള ബിജെപി, എന്‍പിപിയുടെയും, എന്‍പിഎഫിന്‍റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരികരണത്തിന്, അവകാശവാദം ഉന്നയിച്ചിരുന്നു.

മണിപ്പൂരില്‍ 5 കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപി അടര്‍ത്തിയെടുത്തതായി റിപ്പോര്‍ട്ടുകള്‍

അറുപതംഗ നിയമസഭയില്‍ 21 അംഗങ്ങളുള്ള ബിജെപിക്ക് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും, നാഗ പീപ്പിള്‍സ് ഫ്രണ്ട്സിന്‍റെയും നാല് വീതം എംഎല്‍എമാരുടെയും, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും എല്‍ജെപിയുടെയും ഓരോ അംഗങ്ങളുടെയും പിന്തുണയുണ്ട്. ഒരു കോണ്‍ഗ്രസ് എംഎല്‍എയെ ഇന്നലെ തന്നെ അടര്‍ത്തിയെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഇന്നലെ ഗവര്‍ണറെ കണ്ട് ഉന്നയിച്ചിരുന്നു. ഇതിന് ശേഷമാണ് അഞ്ച് കോണ്‍ഗ്രസ് എംഎല്‍മാരെ കൂടി അടര്‍ത്തിയെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ അപഹരിച്ച് ഗുവഹാത്തിയിലേക്ക് കൊണ്ട് പോയതായി കോണ്‍ഗ്രസ് എംപി രിപുന്‍ ബോറ ആരോപിച്ചു.

ഈ എംഎല്‍മാര്‍ ബിജെപിയിലേക്ക് പോയാല്‍ കോണ്‍ഗ്രസിന്‍റെ അംഗ സംഖ്യ 22 ആയി ചുരുങ്ങും. വാര്‍ത്തയോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ ഇബോബി സിങ്ങ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇന്ന് രാജിവെച്ചു. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള ഉടന്‍ ക്ഷണിക്കുമെന്നാണ് സൂചന.