LiveTV

Live

National

യു.പിയിലെ ബറേലി, ബദായൂണ്‍ മേഖലകളില്‍ ബി.ജെ.പിക്ക് കനത്ത വിമത ശല്യം

യു.പിയിലെ ബറേലി, ബദായൂണ്‍ മേഖലകളില്‍ ബി.ജെ.പിക്ക് കനത്ത വിമത ശല്യം
Summary
ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ചെറുകിട പാര്‍ട്ടികളിലേക്ക് കാലുമാറിയ നിരവധി ബി.ജെ.പി നേതാക്കളാണ് ബദായൂണ്‍, ബറേലി ജില്ലകളിലുള്ളത്.

ഉത്തര്‍പ്രദേശിലെ ബറേലി, ബദായൂണ്‍ മേഖലകളില്‍ ബി.ജെ.പിക്ക് കനത്ത വിമത ശല്യം. മേഖലയിലെ അഞ്ച് സീറ്റുകളില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുന്ന പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എമാര്‍ തന്നെയാണ്. ബദായൂണിലെ ശിവസേന സ്ഥാനാര്‍ഥി രാംസേവക് സിംഗ് അഞ്ചു തവണ മണ്ഡലത്തില്‍ നിയമസഭയിലെത്തിയ ബി.ജെ.പി നേതാവാണ്.

ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ചെറുകിട പാര്‍ട്ടികളിലേക്ക് കാലുമാറിയ നിരവധി ബി.ജെ.പി നേതാക്കളാണ് ബദായൂണ്‍, ബറേലി ജില്ലകളിലുള്ളത്. ബറലേി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തിയ വിമതര്‍ സംഘര്‍ഷ് സമിതി എന്നൊരു വേദിക്കും രൂപം നല്‍കിയിട്ടുണ്ട്. മുന്‍ എം.എല്‍.എ സുഭാഷ് പട്ടേല്‍ ആണ് സമിതിയുടെ നേതാവ്. നവാബ്ഗഞ്ച്, ഭോജിപ്പുര, മീര്‍ഗഞ്ച്, ബിത്‌രി, ഫരീദ്പൂര്‍ സീറ്റുകളിലാണ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിനെതിരെ കലാപക്കൊടിയുമായി പ്രാദേശിക നേതാക്കള്‍ രംഗത്തുള്ളത്. ബദായൂണ്‍ സീറ്റില്‍ ബി.ജെ.പിയെ പാ~ം പ~ിപ്പിക്കാന്‍ മല്‍സരിക്കുന്ന രാംസവക് സിംഗിനെ സഹായിക്കാന്‍ ആര്‍.എസ്.എസ് നേതാക്കളും ആദ്യകാല ജനസംഘ് പ്രവര്‍ത്തകരുമൊക്കെ രംഗത്തുണ്ട്. ബി.ജെ.പിക്ക് എതിരല്ലെന്ന് പറയുമ്പോഴും ഹിന്ദുത്വ വിഷയങ്ങളില്‍ അണികള്‍ തൃപ്തരല്ലെന്ന സൂചനയാണ് ശിവ്‌സേന നല്‍കുന്നത്.

ബി.ജെ.പിക്കെതിരെ സംസ്ഥാനത്ത് 70 സീറ്റില്‍ മല്‍സരിക്കുന്ന ശിവസേന ബദായൂണ് പുറമെ ബാരാബങ്കി സീറ്റിലും വിജയം പ്രതീക്ഷിക്കുന്നുണ്ട്. 35 സീറ്റുകളിലെങ്കിലും ഇവര്‍ ബി.ജെ.പിയുടെ വിജയസാധ്യതക്ക് തടയിടുന്നുണ്ട്. രാംസേവക് പട്ടേല്‍ മല്‍സര രംഗത്തിറങ്ങിയതോടെ ബദായൂണ്‍ ജില്ലയിലുടനീളം വിമത നീക്കങ്ങള്‍ സജീവമാകുന്ന കാഴ്ചയാണ് നിലവില്‍. ബിസൗലി, ശേഖുപൂര്‍, ദത്താഗഞ്ച്, ഷഹസ്‌വാന്‍, ബില്‍സി മണ്ഡലങ്ങളിലെല്ലാം രാംസേവക് സിംഗിന്റെ അനുകൂലികള്‍ ബി.ജെ.പിക്കെതിരെയാണ് കരുക്കള്‍ നീക്കുന്നത്.